വിഴിഞ്ഞം: ആഴിമല കാണാനെത്തിയ അഞ്ചംഗ സംഘത്തിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. രണ്ടുപേരാണ് തിരയിൽപ്പെട്ടത്. ഇതിൽ ഒരാളെ കൂടെയുള്ളവർ രക്ഷപ്പെടുത്തി. കണ്ടല അഴകം കാട്ടുവിള രാജേഷ് ഭവനിൽ രാകേന്ദി(27)നെയാണ് കാണാതായത്. തിരയിൽപ്പെട്ട മലയിൻകീഴ് സ്വദേശി അനിൽ കുമാറി(31)നെ ആണ് രക്ഷപ്പെടുത്തിയത്.
Read Also : ഒടുവിൽ അണ്ണൻ വാക്കുപാലിച്ചു! സെറീനയോടുള്ള അഖിൽ മാരാരുടെ മോശം പ്രവർത്തിയിൽ പരിഹാസവുമായി സോഷ്യൽ മീഡിയ
ഇന്നലെ വൈകുന്നേരം ഏഴോടെ ആഴിമല ക്ഷേത്രത്തിന് സമീപം ആണ് സംഭവം നടന്നത്. തുടർന്ന്, രാത്രി ഒമ്പതിന് കൂടെയുള്ളവർ തീരദേശ സ്റ്റേഷനിൽ എത്തി അറിയിച്ചതോടെയാണ് പുറം ലോകം സംഭവമറിഞ്ഞത്. ഇവന്റ് മാനേജ്മെന്റ് സംഘത്തിൽപ്പെട്ട പുല്ലുവിള സ്വദേശി വിഷ്ണു, കണ്ടല സ്വദേശി സജു, മുവോട്ടുകോണം സ്വദേശി അനു എന്നിവരോടൊപ്പമാണ് മറ്റുള്ളവർ കാറിൽ കടൽക്കരയിൽ എത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തീരദേശ പൊലീസ് തെരച്ചിൽ ആരംഭിച്ചു.
Post Your Comments