ThiruvananthapuramLatest NewsKeralaNattuvarthaNews

കടലിൽ കു​ളി​ക്കാ​നി​റ​ങ്ങിയ അ​ഞ്ചം​ഗ സം​ഘ​ത്തി​ൽ ഒരാളെ തിരയിൽ​പ്പെ​ട്ട് കാണാതായി

ക​ണ്ട​ല അ​ഴ​കം കാ​ട്ടു​വി​ള രാ​ജേ​ഷ് ഭ​വ​നി​ൽ രാ​കേ​ന്ദി(27)നെ​യാ​ണ് കാ​ണാ​താ​യ​ത്

വി​ഴി​ഞ്ഞം: ആ​ഴി​മ​ല കാ​ണാ​നെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ൽ ഒ​രാ​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. രണ്ടുപേരാണ് തിരയിൽപ്പെട്ടത്. ഇതിൽ ഒ​രാ​ളെ കൂ​ടെ​യു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ക​ണ്ട​ല അ​ഴ​കം കാ​ട്ടു​വി​ള രാ​ജേ​ഷ് ഭ​വ​നി​ൽ രാ​കേ​ന്ദി(27)നെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ര​യി​ൽ​പ്പെ​ട്ട മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി അ​നി​ൽ കു​മാ​റി(31)നെ ആണ് ര​ക്ഷ​പ്പെ​ടുത്തിയത്.

Read Also : ഒടുവിൽ അണ്ണൻ വാക്കുപാലിച്ചു! സെറീനയോടുള്ള അഖിൽ മാരാരുടെ മോശം പ്രവർത്തിയിൽ പരിഹാസവുമായി സോഷ്യൽ മീഡിയ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ ആ​ഴി​മ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആണ് സം​ഭ​വം ന​ട​ന്നത്. തുടർന്ന്, രാ​ത്രി ഒമ്പതി​ന് കൂ​ടെ​യു​ള്ള​വ​ർ തീ​ര​ദേ​ശ സ്റ്റേ​ഷ​നി​ൽ എ​ത്തി അ​റി​യി​ച്ച​തോ​ടെ​യാ​ണ് പു​റം ലോ​കം സംഭവ​മ​റി​ഞ്ഞ​ത്. ഇ​വ​ന്റ് മാ​നേ​ജ്മെ​ന്‍റ് സം​ഘ​ത്തി​ൽ​പ്പെ​ട്ട പു​ല്ലു​വി​ള സ്വ​ദേ​ശി വി​ഷ്ണു, ക​ണ്ട​ല സ്വ​ദേ​ശി സ​ജു, മു​വോ​ട്ടു​കോ​ണം സ്വ​ദേ​ശി അ​നു എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് മ​റ്റു​ള്ള​വ​ർ കാ​റി​ൽ ക​ട​ൽ​ക്ക​ര​യി​ൽ എ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥലത്തെത്തിയ തീ​ര​ദേ​ശ പൊ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button