Latest NewsNewsEntertainment

ഒടുവിൽ അണ്ണൻ വാക്കുപാലിച്ചു! സെറീനയോടുള്ള അഖിൽ മാരാരുടെ മോശം പ്രവർത്തിയിൽ പരിഹാസവുമായി സോഷ്യൽ മീഡിയ

ബിഗ് ബോസ് സീസൺ 5 വളരെ ശോകം രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെന്ന് ആരാധകരുടെ കണ്ടെത്തൽ. മത്സരാർത്ഥികളെല്ലാം ഒരു സ്പിരിറ്റ് ഇല്ലാതെ ഒരൊഴുക്കിൽ മുന്നോട്ട് പോവുകയാണെന്ന് ആരാധകർ പറയുന്നു. അഖിൽ മാരാർ മാത്രമാണ് ഒരു ഗെയിം സ്പിരിറ്റ് ആയിട്ട് കളിക്കുന്നത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. പക്ഷേ പലപ്പോഴും തരംതാണ സ്വഭാവത്തിൽ ആണ് അഖിൽ പെരുമാറുന്നത് എന്നാണ് ഒരു വിമർശനം. ഇന്നലെ പുറത്തിറങ്ങിയ എപ്പിസോഡിൽ സെറീനയെ മുണ്ട് പൊക്കി കാണിക്കുന്ന അഖിലിനെ കാണാം.

കുറച്ചു മത്സരാർത്ഥികൾ ചുറ്റും കൂടിയിരുന്നു എന്തോ സംസാരിക്കുകയാണ്. ഇതിനിടയിലാണ് അഖിൽ മാരാർ ദേഷ്യപ്പെട്ടു കൊണ്ട് മുണ്ടു പൊക്കി കാണിച്ചത്. ഇതിനുശേഷം അഖിൽ അതിനെ ന്യായീകരിക്കുന്നതും കാണാം. ജുനൈസ് ആണ് ഈ സംഭവത്തിൽ ഏറ്റവും കൂടുതൽ പൊട്ടിത്തെറിച്ചത്. നല്ല രീതിയിൽ നാദിറയും പ്രതികരിക്കുന്നുണ്ട്.

സംഭവം വീടിനകത്ത് ഉള്ളവരും പുറത്തുള്ളവരും ഏറ്റെടുത്ത് കഴിഞ്ഞു. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ അഖിലിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്. മുൻപൊരിക്കൽ സമാന പ്രസ്താവന അഖിൽ നടത്തുകയും ചെയ്തിരുന്നു. ബിഗ് ബോസ് പോലത്തെ ഊള പരുപാടിയിൽ പങ്കെടുക്കുന്നതിലും നല്ലത് ലുലു മാളിൽ പോയി മുണ്ടുപൊക്കി കാണിക്കുന്നതാണെന്നായിരുന്നു അഖിൽ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അണ്ണൻ വാക്ക് പാലിച്ചിരിക്കുകയാണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button