ബംഗളൂരു: താൻ ഇപ്പോഴും ആര്‍എസ്എസിന്റെ പ്രവര്‍ത്തകനാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ എച്ച്.ഡി. തമ്മയ്യ. ആര്‍എസ്എസിനെ സംസ്ഥാനത്തു നിരോധിക്കണമെന്ന മന്ത്രി പ്രിയങ്ക് ഖാര്‍ഗെയുടെ പ്രസ്താവന ചര്‍ച്ചയായിരിക്കുന്ന വേളയില്‍ത്തന്നെയാണ് തമ്മയ്യയുടെ പരാമര്‍ശം. ഇത് കോണ്‍ഗ്രസിനു തലവേദനയായിരിക്കുകയാണ്.
സീറ്റു ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ബിജെപിയില്‍നിന്നു കോണ്‍ഗ്രസിലെത്തിയ തമ്മയ്യ ചിക്കമംഗലൂരു മണ്ഡലത്തില്‍നിന്നാണു നിയമസഭയിലെത്തിയത്. ’15 വര്‍ഷക്കാലം ബിജെപിക്കാരനായിരുന്ന ഞാൻ ആര്‍എസ്എസ് എന്ന നിലയില്‍ അഭിമാനം കൊള്ളുന്നു. എങ്കിലും, ഞാൻ ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എയാണ്. എല്ലാവിഭാഗങ്ങളോടും മതനിരപേക്ഷ നിലപാടാണ് എനിക്കുള്ളത്’- ചിക്കമംഗലുരുവില്‍ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ തമ്മയ്യ പറഞ്ഞു.
Post Your Comments