
വെള്ളറട: എം.ഡി.എം.എയുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂവച്ചല്‍ സ്വദേശി ഇന്‍ഫാന്‍ മുഹമ്മദ് (23), പാപ്പനംകോട് കല്ലുവെട്ടാന്‍ കുഴി സ്വദേശി സുധി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആര്യങ്കോട് പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.
Read Also : ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നുന്നുണ്ടോ? നല്ല ഉറക്കത്തിനായി ഈ രീതി പരീക്ഷിക്കുക
ആര്യങ്കോട് മൂന്നാറ്റിന്‍മുക്ക് പാലത്തിന് സമീപത്തു നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ടു ഇലക്ട്രോണിക്സ് ത്രാസ്സും, 40 ഓളം സിറിഞ്ചും കണ്ടെടുത്തിട്ടുണ്ട്.
Read Also : വിപണിയിലേക്ക് കൂടുതൽ ശീതള പാനീയങ്ങൾ എത്തിക്കും, ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ബിസ്ലേരി
റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാര്‍കോട്ടിക് സ്ക്വാഡും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments