KeralaLatest NewsNews

കേരളാ പൊലീസും ഈ ഫോട്ടോയില്‍ കാണുന്ന പീഡന വീരനും തമ്മില്‍ എന്താണ് ബന്ധം?

മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന തോന്നിവാസത്തിന് പൊലീസ് കൂട്ടുനില്‍ക്കുന്നത് എന്തിന്: സന്ദീപ് വാചസ്പതി

 

ആലപ്പുഴ: കേരളാ പൊലീസും ഈ ഫോട്ടോയില്‍ കാണുന്ന പീഡന വീരനും തമ്മില്‍ എന്താണ് ബന്ധമെന്ന ചോദ്യവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. തിരുവനന്തപുരത്തെ പോത്തീസ് ടെക്സ്റ്റൈല്‍സില്‍ ഒരു പെണ്‍കുഞ്ഞ് അടക്കം അഞ്ചു സ്ത്രീകളെ കയറിപ്പിടിച്ച ക്രിമിനല്‍ സംഭവം നടന്ന് ഒരു മാസമായിട്ടും സ്വതന്ത്രനായി വിഹരിക്കുകയാണ്. കേരള പൊലീസിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ഇയാളുടെ വിഹാരമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് വെറും ആരോപണമല്ല. കാരണം കേരളാ പൊലീസിന്റെ നടപടികള്‍ അത് പോലെയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Rea Also; അശ്ലീല ഭാഷയില്‍ മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ച് സംഭാഷണം’ അതുകൊണ്ട് സ്‌ക്രിപ്റ്റ് വലിച്ചെറിഞ്ഞു

15 വയസുകാരിയെ ശരീരത്തില്‍ കടന്നു പിടിച്ചു എന്ന കേസില്‍ ഒരു മാസം കഴിഞ്ഞ് വൈദ്യ പരിശോധന എന്ന വിചിത്ര ആവശ്യവുമായാണ് കേസില്‍ വഞ്ചിയൂര്‍ പൊലീസിന്റെ എന്‍ട്രി. എഫ്.ഐ.ആര്‍ ഇട്ടത് തന്നെ ഒരു മാസം കഴിഞ്ഞാണ്. അതും ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. വൈദ്യപരിശോധന നടത്താന്‍ പറ്റില്ലെന്ന കുടുംബത്തിന്റെ നിലപാടിനെ തുടര്‍ന്ന് സ്‌കൂളിലെത്തി മൊഴി എടുക്കണം എന്നായി അടുത്ത ആവശ്യം. അതും നിരസിച്ചതോടെ ഭീഷണി ആയി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘കേരളാ പൊലീസും ഈ ഫോട്ടോയില്‍ കാണുന്ന പീഡന വീരനും തമ്മില്‍ എന്താണ് ബന്ധം? തിരുവനന്തപുരത്തെ പോത്തീസ് ടെക്‌സ്‌റ്റൈല്‍സില്‍ ഒരു പെണ്‍കുഞ്ഞ് അടക്കം അഞ്ചു സ്ത്രീകളെ കയറിപ്പിടിച്ച ക്രിമിനല്‍ സംഭവം നടന്ന് ഒരു മാസമായിട്ടും സ്വതന്ത്രനായി വിഹരിക്കുകയാണ്. കേരള പൊലീസിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ഇയാളുടെ വിഹാരമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് വെറും ആരോപണമല്ല. കാരണം കേരളാ പൊലീസിന്റെ നടപടികള്‍ അത് പോലെയാണ്’.

’15 വയസുകാരിയെ ശരീരത്തില്‍ കടന്നു പിടിച്ചു എന്ന കേസില്‍ ഒരു മാസം കഴിഞ്ഞ് വൈദ്യ പരിശോധന എന്ന വിചിത്ര ആവശ്യവുമായാണ് കേസില്‍ വഞ്ചിയൂര്‍ പൊലീസിന്റെ എന്‍ട്രി. എഫ്.ഐ.ആര്‍ ഇട്ടത് തന്നെ ഒരു മാസം കഴിഞ്ഞാണ്. അതും ഡിജിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. വൈദ്യപരിശോധന നടത്താന്‍ പറ്റില്ലെന്ന കുടുംബത്തിന്റെ നിലപാടിനെ തുടര്‍ന്ന് സ്‌കൂളിലെത്തി മൊഴി എടുക്കണം എന്നായി അടുത്ത ആവശ്യം. അതും നിരസിച്ചതോടെ ഭീഷണി ആയി’.

‘രണ്ട് ദിവസം കഴിഞ്ഞ് മഹസര്‍ തയ്യാറാക്കാന്‍ എന്ന പേരില്‍ സംഭവ സ്ഥലത്ത് വിളിച്ചു വരുത്തി പരാതി ഇല്ലെന്ന് എഴുതി കൊടുക്കണം എന്നാവശ്യപ്പെടാന്‍ പോലും വഞ്ചിയൂര്‍ പൊലീസ് തയ്യാറായി. ഡിജിപിയും ഡിസിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് അറിവുള്ള കേസില്‍ ആണ് ഇതെന്ന് ഓര്‍ക്കണം. ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്തതെന്ന് ഇപ്പൊള്‍ കരുതപ്പെടുന്ന ഒരു കേസില്‍ ആണ് വഞ്ചിയൂര്‍ പൊലീസിന്റെ ഈ നഗ്‌നമായ തോന്നിവാസം. പിണറായി വിജയന്റെ മൂക്കിനു താഴെ. ഇത് ഒരു രാഷ്ട്രീയ ലക്ഷ്യവും ഉദ്യേശിച്ചുള്ള വിമര്‍ശമല്ല. ഒരു സുഹൃത്തിനും കുടുംബത്തിനും നീതി കിട്ടണം എന്ന് ഉദ്യേശിച്ച് മാത്രം എഴുതിയതാണ്. ഒരു നാട്ടിലെ നീതി പാലകരും ഇങ്ങനെ പെരുമാറരുത്. ഇത് മാനവ കുലത്തിന് തന്നെ അപമാനമാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button