ന്യൂഡല്‍ഹി: കൊലപാതകത്തിൽ തനിക്ക് കുറ്റബോധമില്ലെന്ന് ഡെല്‍ഹി കൊലക്കേസ് പ്രതി സാഹിൽ. തന്നെ ഒഴിവാക്കിയതിനാലാണ് കൊല ചെയ്തതെന്നും ചോദ്യം ചെയ്യലിൽ സാഹിൽ പൊലീസിനോട് പറഞ്ഞു. കൊലക്കത്തി ഡെല്‍ഹി റിത്താലയിൽ ഉപേക്ഷിച്ചു. തുടർന്ന് ബസിൽ ബുലന്ദ് ഷെറിലേക്ക് പോയെന്നും പ്രതി മൊഴി നല്കി.
സാഹിൽ സംഭവത്തിന് ശേഷം മുങ്ങിയത് ബുലന്ദ് ഷെഹറിലെ ബന്ധുവീട്ടിലേക്ക് ആണ്. ഇതിനിടെ പിതാവിനെ വിളിച്ചത് പൊലീസിന് നിർണ്ണായകമായി. ഈ ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
ആറംഗ പ്രത്യേക സംഘമാണ് സാഹലിനെ പിടികൂടിയത്. സാഹിൽ ലഹരിക്ക് അടിമയോ എന്നും പൊലീസ് പരിശോധിക്കും. ലഹരി ഉപയോഗത്തിന് ശേഷമാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.
Post Your Comments