
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് യുവതിയെ കൊന്നു. രാഹുല്‍ കുമാര്‍ മിശ്ര (32), കാമുകി പദ്മ തിവാരി (33) എന്നിവര്‍ ചേര്‍ന്നാണ് രാഹുലിന്റെ ഭാര്യ പൂജ റായിയെ (26) കൊന്നത്. പൂജയ്ക്ക് കുടിയ്ക്കാന്‍ നല്‍കിയ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.രാഹുല്‍ കുമാറും പദ്മയും സ്‌കൂള്‍ കാലഘട്ടം മുതല്‍ പരിചയക്കാരാണ്. ഇവരുടെ ബന്ധത്തില്‍ പൂജയ്ക്ക് സംശയമുണ്ടായിരുന്നു. ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു പൂജ.
മറ്റൊരു ജോലിക്കായി ഇവരുടെ റെസ്‍യും വാങ്ങാനെന്ന വ്യാജേന എത്തിയ പദ്മ, പുജയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യുസ് നല്‍കുകയായിരുന്നു.തുടര്‍ന്ന് ശാരീകമായ തളര്‍ച്ച അനുഭവപ്പെട്ട പൂജയുടെ തല തറയില്‍ ഇടിപ്പിച്ചാണ് കൊലപാതകം നടത്തിയത്. പൂജയുടെ മരണം ഉറപ്പാക്കുന്നത് വരെ തറയില്‍ തല പിടിച്ച് ഇടിപ്പിച്ചു. മരണം ആത്മഹത്യയായി ചിത്രീകരിക്കാന്‍ വ്യാജ ആത്മഹത്യാ കുറിപ്പ് എഴുതി വയ്ക്കുകയും ചെയ്തു.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കൊലപാതകം തെളിഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിന്റെയും കാമുകിയുടെയും പൂജയുടേയും കോള്‍ രേഖകള്‍ പരിശോധിച്ചതോടെ കൊലപാതകം തെളിഞ്ഞു.സംഭവുമായി ബന്ധപ്പെട്ട് രാഹുലിനേയും പദ്മയേയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments