ന്യൂഡല്‍ഹി: സ്ഥാപനത്തിലെ ജീവനക്കാരിയുമായി മുതലാളിയ്ക്ക് പത്ത് വര്‍ഷത്തെ രഹസ്യബന്ധം, യുവതിയുടെ വിവാഹം നിശ്ചയിച്ചതോടെ മുടക്കാന്‍ ശ്രമിച്ച വ്യാപാരിയെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ഡല്‍ഹിയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്. ഡല്‍ഹിയിലെ വ്യാപാരി നീരജ് ഗുപ്ത(45) യാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ അദ്ദേഹത്തിറെ കാമുകിയും പ്രതിശ്രുതവരനും തന്നെയാണെന്ന് പൊലീസ് പറഞ്ഞു. നീരജ് ഗുപ്തയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഗുജറാത്തിലെ ബറൂച്ചില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. നവംബര്‍ 14 മുതല്‍ നീരജിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുഹൃത്ത് നല്‍കിയ പരാതിലാണ് പൊലീസ് കേസെടുത്തത്. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറിലെ കേവാല്‍ പാര്‍ക്കില്‍ നീരജ് എത്തിയതായി െപാലീസിനു വിവരം ലഭിച്ചിരുന്നു.
Read Also : അമ്മയുടെ ഒത്താശയോടെ പതിനൊന്നുകാരിക്ക് പീഡനം ; വ്യാജ പൂജാരി അറസ്റ്റില്‍
നീരജിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ ഫൈസലുമായി(29) പത്ത് വര്‍ഷത്തോളമായി നീരജിന് രഹസ്യബന്ധം ഉണ്ടായിരുന്നുവെന്ന ഭാര്യയുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. നീരജിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫൈസലിനെ സംശയം ഉണ്ടെന്നും നീരജിന്റെ ഭാര്യ മൊഴി നല്‍കിയതോടെ പൊലീസ് ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തായത്. സംഭവത്തില്‍ ഫൈസല്‍, പ്രതിശ്രുത വരന്‍ ജുബെര്‍(28) ഫൈസലിന്റെ മാതാവ് ഷഹീന്‍നാസ്(49) എന്നിവരെ െപാലീസ് അറസ്റ്റ് ചെയ്തു.
കരോള്‍ ബാഗില്‍ നീരജ് നടത്തുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഫൈസല്‍. ഫൈസലിന്റെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതിനെ നീരജ് ശക്തമായി എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു െപാലീസ് പറയുന്നു. നവംബര്‍ 13 ന് ഫൈസലിന്റെ ആദര്‍ശ് നഗറിലുള്ള വാടകവീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറണമെന്നു ആവശ്യപ്പെടാനാണു നീരജ് ഫൈസലിന്റെ വീട്ടില്‍ എത്തിയത്.
നീരജ് ഫൈസലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ജുബെറും ഷഹീന്‍നാസും അവിടെയുണ്ടായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഫൈസല്‍ നിലപാട് എടുത്തതോടെ വാക്കുതര്‍ക്കമായി പ്രകോപിതനായ ജുബെര്‍ ഇഷ്ടിക ഉപയോഗിച്ച് നീരജിന്റെ തലയില്‍ ശക്തിയായി ഇടിച്ചു. കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് വയറ്റില്‍ മൂന്നുതവണ കുത്തി, കഴുത്തറുത്ത് മരണം ഉറപ്പാക്കി.
സംഭവത്തിനു ശേഷം മാര്‍ക്കറ്റിലെത്തി പുതിയ സ്യൂട്ട് കേസ് വാങ്ങി, മൃതദേഹം മൂന്നുപേരും ചേര്‍ന്നു വെട്ടിനുറുക്കി സ്യൂട്ട് കേസിലാക്കി. റെയില്‍വേ പാന്‍ട്രി ജീവനക്കാരനായ ജുബെര്‍ ടാക്‌സി കാറില്‍ മൃതദേഹം അടങ്ങിയ പെട്ടിയുമായി നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. രാജധാനി എക്‌സ്പ്രസില്‍ കയറി ഗുജറാത്തിലെ ബറുച്ചില്‍ എത്തി മൃതദേഹം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നുവെന്നു ഡിസിപി വിജയനാന്ദ ആര്യ പറഞ്ഞു.
Post Your Comments