Latest NewsIndia

നാലുവയസുകാരനെ അമ്മയുടെ കാമുകൻ കോവണപ്പടിയില്‍ നിന്ന് എറിഞ്ഞ് കൊന്നു

ന്യൂഡൽഹി : നാല് വയസുകാരനായ പങ്കാളിയുടെ മകനെ കോവണിപ്പടിയില്‍ നിന്നും യുവാവ് എറിഞ്ഞ് കൊലപ്പെടുത്തി. ദില്ലിയിലെ ഉത്തംനഗറില്‍ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ ഒരുമിച്ച്‌ ജീവിച്ചു വരികയായിരുന്ന കോമള്‍, രവികര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ കോമള്‍ മകനെ ഒപ്പം കൂട്ടുകയായിരുന്നു. പിന്നീടാണ് രവികറുമായി ഇവര്‍ ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയത്.

ഇരുവര്‍ക്കും കുഞ്ഞിനെ ഇഷ്ടമില്ലായിരുന്നു. ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇവർ തീരുമാനിക്കുകയായിരുന്നു. സംഭവ ദിവസം കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച രവികര്‍ പിന്നീട് കോണിപ്പടിയില്‍ നിന്ന് കുട്ടിയെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യാലിലും രവികര്‍ കുറ്റം സമ്മതിച്ചു. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button