Latest NewsNewsBusiness

വായ്പയിലും നിക്ഷേപത്തിലും മികച്ച പ്രകടനം! വൻ മുന്നേറ്റവുമായി ഈ പൊതുമേഖലാ ബാങ്ക്

കഴിഞ്ഞ സാമ്പത്തിക വർഷം വായ്പ വിതരണം 29.4 ശതമാനം കുതിച്ചുചാട്ടത്തോടെ 1,75,120 കോടി രൂപയാണ് ഉയർന്നത്

വായ്പയിലും നിക്ഷേപത്തിലും മികച്ച പ്രകടനം കാഴ്ചവച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. 2022- 23 സാമ്പത്തിക വർഷത്തിൽ ഉയർന്ന അറ്റാദായവും, ലാഭവുമാണ് ബാങ്ക് കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബാങ്കിന്റെ ലാഭം 126 ശതമാനം വളർച്ചയോടെ 2,602 കോടി രൂപയായാണ് ഉയർന്നത്. കൂടാതെ, വായ്പകൾ വിതരണം ചെയ്തതിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ.

കഴിഞ്ഞ സാമ്പത്തിക വർഷം വായ്പ വിതരണം 29.4 ശതമാനം കുതിച്ചുചാട്ടത്തോടെ 1,75,120 കോടി രൂപയാണ് ഉയർന്നത്. മൊത്തത്തിലുള്ള ബിസിനസ് വളർച്ചയിലും ഒന്നാം സ്ഥാനം കൈവരിക്കാൻ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് സാധിച്ചിട്ടുണ്ട്. റീട്ടെയിൽ കാർഷിക എം.എസ്.എം.ഇ വായ്പകളിൽ 24.06 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് പുറമേ, വായ്പ വിതരണത്തിൽ ഇന്ത്യൻ ഓവർസീസ് ബാങ്കും, യൂകോ ബാങ്കും യഥാക്രമം 21.2 ശതമാനം, 20.6 ശതമാനം വീതം വളർച്ച നേടി.

Also Read: ഓ​ടി​ക്കൊ​ണ്ടിരിക്കെ ലോ​റി​ക്ക് തീ​പി​ടി​ച്ചു: സംഭവം വ​യ്ക്കോ​ലു​മാ​യി പോകവെ

shortlink

Related Articles

Post Your Comments

Related Articles


Back to top button