നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച ലാഭവുമായി എ.വി.ടി നാച്വറൽസ്. കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള പാദത്തിൽ 14.14 കോടി രൂപയുടെ ലാഭമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. അതേസമയം, മുൻ വർഷം സമാനപാദവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ കമ്പനിയുടെ വരുമാനം മുൻ വർഷത്തെ 133.69 കോടി രൂപയിൽ നിന്നും 133.95 കോടി രൂപയായി. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാന്റ് എക്സ്ട്രാക്ട്- പ്രകൃതിദത്ത ഭക്ഷ്യ ചേരുവ ഉൽപ്പാദക കമ്പനിയാണ് എ.വി.ടി നാച്വറൽ പ്രോഡക്റ്റ് ലിമിറ്റഡ്.
സാമ്പത്തിക വർഷത്തെ മൊത്തം വരുമാനം 2 ശതമാനം വർദ്ധനവോടെ 684.61 കോടി രൂപയാണ് ഉയർന്നത്. 2021-22 സാമ്പത്തിക വർഷം മൊത്തം വരുമാനം 669.68 കോടി രൂപയായിരുന്നു. കൂടാതെ, കഴിഞ്ഞ വർഷം കമ്പനി 77.39 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വർഷത്തെ ലാഭം 72.86 കോടി രൂപയായിരുന്നു. ഇത്തവണ നിക്ഷേപകർക്കുള്ള ലാഭവിഹിതത്തിന് കമ്പനി ശുപാർശ ചെയ്തിട്ടുണ്ട്. ഒരു രൂപ മുഖവിലയുള്ള ഓഹരിക്ക് 60 പൈസ വീതം ലാഭവിഹിതത്തിനാണ് കമ്പനി ശുപാർശ ചെയ്തത്.
Also Read: ‘സോറി’ കുടുക്കി, രണ്ട് തവണ കളവ് നടത്തിയ വീട്ടിൽ ‘ഐ ആം സോറി’ കുറിപ്പെഴുതി വച്ചു, ഒടുവില്‍ പിടിയില്‍
Post Your Comments