KeralaLatest NewsNews

ബാങ്കില്‍ നിന്നും 26 കിലോ പണയ സ്വര്‍ണ്ണം കവര്‍ന്ന കേസ്: മുന്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

കോഴിക്കോട് : വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വര്‍ണ്ണ തട്ടിപ്പില്‍ നിര്‍ണായക അറസ്റ്റ്. പ്രതി മുന്‍ ബാങ്ക് മാനേജര്‍ മധ ജയകുമാര്‍ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെലങ്കാന പൊലീസിന്റെ കസ്റ്റഡിയിലുള്ള മധ ജയകുമാറിനെ അറസ്റ്റ് ചെയ്യാനായി കേരളാ പൊലീസിന്റെ അന്വേഷണ സംഘം പുറപ്പെട്ടു.

Read Also: ജസ്‌ന തിരോധാനം: ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തലില്‍ നേരറിയാന്‍ സിബിഐ

17 കോടിയുടെ സ്വര്‍ണ്ണം നഷ്ടമായ വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയില്‍ നടന്നത് അവിശ്വനീയമായ കഥകളാണ്. മൂന്ന് വര്‍ഷമായി ബാങ്കിലുണ്ടായിരുന്ന മാനേജര്‍ മധ ജയകുമാര്‍ സ്ഥലംമാറി പോകുകയും പിറകെ എത്തിയ പുതിയ മാനേജര്‍ നടത്തിയ പരിശോധനയില്‍ ബാങ്കിലെ 26 കിലോ സ്വര്‍ണ്ണം വ്യാജമാണെന്ന് തെളിയുകയുമായിരുന്നു. മധ ജയകുമാര്‍ പുതിയ സ്ഥലത്ത് ചുമതല ഏല്‍ക്കാതെ മാറി നില്‍ക്കുകയും പിന്നീട് ഫോണ്‍ സ്വിച്ചോഫാക്കി മുങ്ങുകയുമായിരുന്നു. ഒടുവില്‍ എല്ലാത്തിനും പിറകില്‍ സോണല്‍ മാനേജറാണെന്നും, കാര്‍ഷിക വായ്പയുടെ മറവില്‍ സ്വകാര്യ ധനകാര്യ സ്ഥാപനവുമായി ചേര്‍ന്ന് വന്‍ തട്ടിപ്പാണ് നടന്നതെന്ന വ്യക്തമാക്കി വീഡിയോയുമായി രംഗത്തെത്തുന്നു.

സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വര്‍ണ്ണമാണ് പണയം വെച്ചതെന്നും, സോണല്‍ മാനേജരുടെ നിര്‍ദേശ പ്രകാരം ആണ് കാര്‍ഷിക ഗോള്‍ഡ് ലോണ്‍ നല്‍കിയതെന്നുമായിരുന്നു മധ ജയകുമാറിന്റെ പ്രധാന വിശദീകരണം. ഇക്കാര്യങ്ങളിലെല്ലാം പ്രതി അറസ്റ്റിലായതോടെ കൃത്യമായ വിശദീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button