കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ അവസാനിച്ച നാലാം പാദഫലങ്ങൾ പുറത്തുവിട്ട് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്. നാലാം പാദത്തിൽ മികച്ച വാർഷിക വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം, കമ്പനി മാനേജ് ചെയ്യുന്ന ആസ്തി മുൻ സാമ്പത്തിക വർഷത്തെ 2,498.60 കോടി രൂപയിൽ നിന്നും 30.58 ശതമാനം വളർച്ചയോടെ 3,262.78 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ ഉയർന്ന നേട്ടം കരസ്ഥമാക്കുന്ന രാജ്യത്തെ ചുരുക്കം ചില എൻബിഎഫ്സികളിൽ ഒന്നാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്.
കഴിഞ്ഞ സാമ്പത്തിക വർഷം വരുമാന വളർച്ച, ലാഭവിഹിതം, ആസ്തി, നിലവാരം തുടങ്ങിയ എല്ലാ മേഖലകളിലും ശക്തമായ പ്രകടനം കാഴ്ചവെക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ 544.44 കോടി രൂപയാണ് മൊത്ത വരുമാനം നേടിയത്. കൂടാതെ, അറ്റാദായത്തിൽ മുൻ വർഷത്തേക്കാൾ 52 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നികുതിക്ക് മുൻപുള്ള ലാഭം 81.77 കോടി രൂപയാണ്. രാജ്യത്തുടനീളം 871 ശാഖകളാണ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് ഉള്ളത്.
Post Your Comments