പാലക്കാട്: സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ഫോട്ടോഷോപ്പിന്റേയും അപ്പുറത്തേക്ക് സംഘി നുണ ഫാക്ടറികള്‍ കടന്നിരിക്കുന്നുവെന്ന് ബല്‍റാം പരിഹസിച്ചു. ആധുനികമായ എഐ സങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തീര്‍ത്തും വ്യാജമായ, എന്നാല്‍ ഒറ്റനോട്ടത്തില്‍ ഒറിജിനലായിത്തന്നെ തോന്നുന്ന ഫോട്ടോകള്‍ ആണ് ഈയിടെയായി സംഘപരിവാര്‍ സൃഷ്ടിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വിടി ബല്‍റാമിന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഫോട്ടോഷോപ്പിന്റേയും അപ്പുറത്തേക്ക് സംഘി നുണ ഫാക്ടറികൾ കടന്നിരിക്കുന്നു. ആധുനികമായ AI സങ്കേതിക വിദ്യകൾ ഉപയോഗിച്ച് തീർത്തും വ്യാജമായ, എന്നാൽ ഒറ്റനോട്ടത്തിൽ ഒറിജിനലായിത്തന്നെ തോന്നുന്ന ഫോട്ടോകൾ ആണ് ഈയിടെയായി അവർ സൃഷ്ടിച്ച് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മൗണ്ട്ബാറ്റണും നെഹ്രുവും തമ്മിലുള്ള ഒരു വ്യാജ ഫോട്ടോ ഈയടുത്ത കാലത്ത് ഇങ്ങനെ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
ഇങ്ങനെയൊരു ഫോട്ടോ ഒറിജിനലായി ഉണ്ടായിരുന്നുവെങ്കിൽ അതെത്രയോ നേരത്തേതന്നെ സംഘികൾ അവരുടെ പതിവ് നെഹ്രു അധിക്ഷേപത്തിനായി ഉപയോഗിക്കുമായിരുന്നു എന്ന് ഏതൊരാൾക്കും സാമാന്യബുദ്ധി ഉപയോഗിച്ച് ഊഹിക്കാവുന്നതേയുള്ളൂ. ഏതായാലും ആ AI ഫോട്ടോയിൽ മൗണ്ട്ബാറ്റണൊക്കെ ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്തുള്ള താരതമ്യേനെ ചെറുപ്പമായ നെഹ്രുവല്ല, തന്റെ അവസാനകാലത്തെ പ്രായമായ നെഹ്രുവിന്റെ രൂപമാണ് കാണാനാവുന്നത് എന്നത് കൊണ്ട് തന്നെ അത് വ്യാജമാണെന്ന് തിരിച്ചറിയപ്പെട്ടു. മൗണ്ട്ബാറ്റണടൊപ്പമുള്ള മറ്റൊരു ഫോട്ടോയിലും കണ്ണടയൊക്കെ ധരിച്ച നെഹ്രുവിനെ നാമിതുവരെ കണ്ടിട്ടില്ല.
ബ്രിട്ടീഷുകാരന്റെ കാല് നക്കുന്ന സവർക്കറുടെ ട്രോളുകൾക്ക് ബദലായി സംഘി ബുദ്ധിയിൽ ഉരുത്തിരിഞ്ഞതാകണം ഈ ഷേവ് ചെയ്ത് കൊടുക്കുന്ന നെഹ്രു. എന്നാൽ സംഘി സാങ്കേതികവിദ്യകൾ അതിന്റെ കുറവുകൾ തീർത്ത് അതിവേഗം പുരോഗമിക്കുകയാണ്. ബിജെപി നേതാവ് കൂടിയായ ബ്രിജ്ഭൂഷൺ സിംഗ് എംപിയുടെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാനങ്ങളായ ഗുസ്തി താരങ്ങൾക്കെതിരായ വ്യാജ പ്രചരണങ്ങൾക്കാണ് ഇപ്പോൾ ഇങ്ങനെ AI സങ്കേതികവിദ്യകൾ ദുരുപയോഗിക്കപ്പെടുന്നത്.
മഹാകാല്‍ ഇടനാഴിയിലെ ആറ് സപ്തഋഷി വിഗ്രഹങ്ങള്‍ തകര്‍ന്നു
എന്നാൽ ചെറിയ ശ്രദ്ധക്കുറവുകൊണ്ട് ഇത്തവണയും അവർക്ക് പാളിയിട്ടുണ്ട്. ഇനിയങ്ങോട്ട് എന്തെല്ലാമാണ് അവർ സൃഷ്ടിച്ച് ഇറക്കാനിരിക്കുന്നത് എന്ന് കണ്ട് തന്നെ അറിയണം. ഏതായാലും ‘എന്റയർ പൊളിറ്റിക്കൽ സയൻസി’ലെ തന്റെ സഹപാഠികളൊത്ത് ഇരിക്കുന്ന നരേന്ദ്ര മോദിയുടെ ഗ്രൂപ്പ് ഫോട്ടോയെങ്കിലും ഉടൻ തയ്യാറാക്കണമെന്ന് അവരോടായി അഭ്യർത്ഥിക്കുന്നു.
Leave a Comment