Latest NewsKeralaNews

ചേർത്തലയിൽ ഗുണ്ടാ സംഘങ്ങൾ തമ്മില്‍ സംഘര്‍ഷം: ഒരാൾക്ക് വെടിയേറ്റു

ചേർത്തല: ചേർത്തലയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. ഒരാൾക്ക് എയർഗൺ കൊണ്ട് വെടിയേല്‍ക്കുകയാണ് ഉണ്ടായത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായാണ് സംഘർഷമുണ്ടായത്.

ചേർത്തല മുഹമ്മ പ്രദേശത്തായിരുന്നു ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ഒറ്റപ്പുന്ന ബാറിനു സമീപം ആദ്യം സംഘർഷമുണ്ടാകുന്നത്. ഇതിൽ സുജിത്തെന്ന യുവാവിന് പരിക്കേറ്റിരുന്നു. ഇതിനു പുറമെ വയലാർ രക്തസാക്ഷി മണ്ഡപത്തിന് വടക്കു വശത്തുവെച്ച് രഞ്ജിത്തെന്ന യുവാവിന് എയർഗൺ കൊണ്ട്‌ വെടിയേറ്റു. തുടർന്ന് രഞ്ജിത് ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് പിന്നാലെ ഗുണ്ടകൾ സംഘം ചേർന്നെത്തി വീടുകൾ ആക്രമിച്ചു.

ചേർത്തല വടക്കേക്കുരിശ്ശിൽ അജിത്, പുത്തനങ്ങാടി പോട്ട ദീപു, തണ്ണീർമുക്കത്തിൽ പ്രജീഷ് എന്നിവരുടെ വീടാണ് ആക്രമിച്ചത്. സംഘം ചേർന്നെത്തി വീടിന്റെ വാതിൽ തല്ലിപ്പൊളിച്ച് അകത്തു കടന്ന്, ഗൃഹോപകരണങ്ങളെല്ലാം അടിച്ചു പൊളിച്ച് നശിപ്പിച്ചു. ജനൽച്ചില്ലുകൾ തകര്‍ക്കുകയും പുറത്തു നിർത്തിയിട്ടിരുന്ന ഒരു കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. മറ്റൊരു വീട്ടിലുണ്ടായിരുന്ന രണ്ടു സ്കൂട്ടറുകളും അടിച്ചു തകർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button