IdukkiLatest NewsKeralaNattuvarthaNews

കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : രണ്ട് കന്യാസ്ത്രികളടക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

കാ​ന്തി​പ്പാ​റ തി​രു​ഹൃ​ദ​യ മ​ഠ​ത്തി​ലെ സി​സ്റ്റ​ർ ജി​ൻ​സി, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

രാ​ജാ​ക്കാ​ട്: കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാരാ​യ ര​ണ്ടു ക​ന്യാ​സ്ത്രി​ക​ൾ​ക്കും പ​രി​ക്ക്. കാ​ന്തി​പ്പാ​റ തി​രു​ഹൃ​ദ​യ മ​ഠ​ത്തി​ലെ സി​സ്റ്റ​ർ ജി​ൻ​സി, സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ ലഭിക്കാൻ സ്കൂൾ യൂണിഫോം മതി, കൺസഷൻ കാർഡ് നിർബന്ധമില്ല

രാ​ജ​കു​മാ​രി-​മാ​ങ്ങാ​ത്തൊ​ട്ടി റോ​ഡി​ൽ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു സ​മീ​പം ആണ് അപകടം നടന്നത്. രാ​ജ​കു​മാ​രി​യി​ൽ ​നി​ന്നു മ​ഠ​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​രു​ന്ന​വ​ഴി എ​തി​രേ വ​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തുടർന്ന്, സി​സ്റ്റ​ർ ജി​ൻ​സി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

സി​സ്റ്റ​ർ ജി​ൻ​സി കാ​ന്തി​പ്പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ യു​പി വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​ണ്. ഉ​ടു​മ്പ​ൻ​ചോ​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button