ഗൂഡല്ലൂർ: വീടിന്റെ ജനൽ തകർത്ത് സ്വർണാഭരണം മോഷ്ടിച്ച കേസിലെ പ്രതിക്ക് നാലുവർഷം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഗൂഡല്ലൂർ കാസിം വയലിലെ പ്രശാന്തിനെ(25)യാണ് ഗൂഡല്ലൂർ കോടതി ശിക്ഷിച്ചത്.
Read Also : നീന്തൽക്കുളത്തിലെ പരിശീലനത്തിലൂടെ കുട്ടികൾക്ക് വൈറസ് ബാധ എന്ന വാർത്ത അടിസ്ഥാനരഹിതം: വിശദീകരണവുമായി അധികൃതർ
ഫെബ്രുവരി 13-ന് ഗൂഡല്ലൂർ പിവിസി നഗറിൽ താമസിക്കുന്ന പുഷ്പമേരിയുടെ വീടിന്റെ ജനൽ തകർത്താണ് രണ്ടര പവനോളം സ്വർണം മോഷ്ടിച്ചത്. തുടർന്ന്, ഗൂഡല്ലൂർ ക്രൈം വിഭാഗം പിടികൂടിയ പ്രതിയിൽ നിന്ന് 45,000 രൂപയുടെ സ്വർണം കണ്ടെടുത്തിരുന്നു.
ഇതേ പ്രതിക്ക് കഴിഞ്ഞ ജൂൺ 12-ന് പഴയ ബസ് സ്റ്റേഷനിലെ സിഗ്നൽ ഏരിയയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ ചന്ദ്രശേഖരന്റെ വോക്കി ടോക്കി മോഷ്ടിച്ച കേസിൽ ആറ് മാസം തടവും നൂറ് രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Post Your Comments