KollamNattuvarthaLatest NewsKeralaNews

മൊ​ബൈ​ൽ ഷോ​പ്പു​ക​ളി​ൽ മോ​ഷ​ണം: രണ്ട് കു​ട്ടി​ക​ള്ള​ന്മാ​ർ പിടിയിൽ

ആ​യൂ​രി​ലെ മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കു​ട്ടി കു​റ്റ​വാ​ളി​ക​ളാ​ണ് പിടിയിലായത്

കൊ​ല്ലം: മൊ​ബൈ​ൽ ഷോ​പ്പു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ രണ്ട് കു​ട്ടി​ക​ള്ള​ന്മാ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം ആ​യൂ​രി​ലെ മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കു​ട്ടി കു​റ്റ​വാ​ളി​ക​ളാ​ണ് പിടിയിലായത്. ച​ട​യ​മം​ഗ​ലം പൊ​ലീ​സാണ് ഇവരെ പി​ടി​കൂടിയ​ത്.​ അ​ഗ​സ്ത്യ​കോ​ടും, കു​ള​ത്തു​പ്പു​ഴ​യി​ലു​മാ​ണ് ഇ​വ​രു​ടെ വീ​ട്.

Read Also : ഹോട്ടലുടമയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി അട്ടപ്പാടിയിലെ കൊക്കയിലേക്ക് തള്ളിയത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരന്‍

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ളും വീ​ഡി​യോ​ക​ളും ഷെ​യ​ർ ചെ​യ്ത​തി​നെ​ തുട​ർ​ന്ന്, കൗ​മാ​ര​ക്കാ​രാ​യ ഇ​വ​ർ ആ​യൂ​രി​ലെ മൊ​ബൈ​ൽ ഷോ​പ്പി​ൽ നേ​രി​ട്ട് എ​ത്തി മോ​ഷ്ടി​ച്ച ഫോ​ൺ തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ച​ട​യ​മം​ഗ​ലം പൊ​ലീ​സ് എ​ത്തി കു​ട്ടി​ക​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു പോ​യി. 12 പെ​ൻ​ഡ്രൈ​വു​ക​ളാ​ണ് ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന ഭ​യം മൂ​ല​മാ​ണ് സാ​ധ​ന​ങ്ങ​ൾ തി​രി​കെ ന​ൽ​കാ​നാ​യി എ​ത്തി​യ​തെ​ന്ന് കു​ട്ടി​ക​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ഇ​വ​രി​ൽ നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാനുള്ള നീക്കത്തിലാണ് പൊ​ലീ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button