തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ് അനിൽ കെ ആന്റണി. നമ്മുടെ പൈതൃകത്തെ കോൺഗ്രസ് മനപ്പൂർവ്വം കുഴിച്ചുമൂടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ ശ്രമങ്ങൾ കൂടിയാണ് ചർച്ചയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് അനിൽ ആന്റണി ഇക്കാര്യം അറിയിച്ചത്.
Read Also: വിമാനയാത്രക്കിടെ എമർജൻസി എക്‌സിറ്റ് ഡോർ തുറന്ന് യാത്രക്കാരൻ: സഹയാത്രികർ ആശുപത്രിയിൽ
1947 ലെ ബ്രിട്ടീഷുകാരുടെ അധികാര കൈമാറ്റ ചടങ്ങിലെ അധികമാരുമറിയാത്ത ചെങ്കോലിന്റെ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദി സർക്കാർ. നമ്മുടെ ചരിത്രമോ സംസ്‌കാരമോ ധാർമ്മികതയോ വീണ്ടെടുക്കാൻ നേതൃത്വം നൽകുന്ന ഗവൺമെന്റിനെ പുച്ഛിക്കുകയും അതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുകയാണ് പലരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
1947 ലെ ബ്രിട്ടീഷുകാരുടെ അധികാര കൈമാറ്റ ചടങ്ങിലെ അധികമാരുമറിയാത്ത ചെങ്കോൽ ചരിത്രം മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരികയാണ് മോദി സർക്കാർ. പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ ഇടം പിടിയ്ക്കുന്നതോടെ, നമ്മുടെ പൈതൃകത്തെ മനഃപൂർവ്വം കുഴിച്ചുമൂടീയ കോൺഗ്രസിന്റെ ശ്രങ്ങൾ കൂടിയാണ് ചർച്ചയാകുന്നത്.
Read Also: വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: അറസ്റ്റിലായ മധ്യവയസ്‌കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്‌സോ കേസ്
Post Your Comments