സിയോൾ: വിമാനയാത്രക്കിടെ എമർജൻസി എക്‌സിറ്റ് ഡോർ തുറന്ന് യാത്രക്കാരൻ പരിഭ്രാന്തി സൃഷ്ടിച്ചു. ദക്ഷിണ കൊറിയയിൽ ഇരുന്നൂറോളം യാത്രക്കാരുമായി പോകുകയായിരുന്ന ഏഷ്യാന എയർലൈൻസിന്റെ എയർബസ് എ321-200 എന്ന വിമാനത്തിലായിരുന്നു സംഭവം. വിമാനം
ലാൻഡ് ചെയ്യാൻ ഒരുങ്ങവെയാണ് യാത്രക്കാരിൽ ഒരാൾ എമർജൻസി എക്‌സിറ്റ് തുറന്നത്.
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെങ്കിലും നിരവധി യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സിയോളിന് സമീപം ദയേഗു അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. ഭൗമോപരിതലത്തിൽ നിന്നും 200 മീറ്റർ ഉയരത്തിലായിരുന്നു അപ്പോൾ വിമാനം. ശക്തമായ കാറ്റ് അടിക്കാൻ തുടങ്ങിയതോടെ വിമാനയാത്രികരിൽ പലർക്കും ശ്വാസതടസം ഉണ്ടാകുകയും ലാൻഡ് ചെയ്തതിന് ശേഷം ഇവർക്ക് വൈദ്യസഹായം നൽകുകയും ചെയ്തു.
ഡോർ തുറന്ന യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. എന്തുകൊണ്ടാണ് ഇയാൾ എമർജൻസി എക്‌സിറ്റ് ഉപയോഗിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
Post Your Comments