KeralaLatest NewsNews

അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും: റവന്യു മന്ത്രി

തൃശൂർ: അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യു ഭവന നിർമ്മാണവകുപ്പ് സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ കുന്നംകുളം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: അറസ്റ്റിലായ മധ്യവയസ്‌കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്‌സോ കേസ്

അഴിമതി തുടച്ച് നീക്കുന്നതിന്റെ ഭാഗമായി എല്ലാ വകുപ്പും ഡിജിറ്റലൈസ് ചെയ്യുകയാണ്. സർക്കാരും ജീവനക്കാരും പൊതുജനങ്ങളും അഴിമതിക്കെതിരായ പ്രവർത്തനങ്ങളിൽ അണിചേരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് സർക്കാർ കരുതലും കൈത്താങ്ങുമാകുകയാണ്. ദീർഘകാലമായി പരിഹരിക്കപ്പെടാതെ പോയ നിരവധി പ്രശ്‌നങ്ങൾക്ക് അദാലത്തിലൂടെ തീർപ്പ് കൽപ്പിക്കാനായത് സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുന്നതുകൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അദാലത്തിന്റെ അനുഭവം ഉൾക്കൊണ്ട് ഭാവിയിൽ പരാതികൾ കുറയ്ക്കാനുള്ള ഇടപെടൽ വിവിധ വകുപ്പുകൾ നടത്തണമെന്ന് ചടങ്ങിൽ അധ്യക്ഷനായ പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

Read Also: സർക്കാർ ഉദ്യോഗസ്ഥൻ്റെ മൊബൈൽ അണക്കെട്ടിൽ വീണു, 3 ദിവസംകൊണ്ട് വെള്ളം വറ്റിച്ച് തെരച്ചിൽ: ഒടുവില്‍ സസ്‌പെന്‍ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button