Latest NewsKeralaNews

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ വ്യാപക പരിശോധന: കൊച്ചിയിലെ നാല് ഷോറൂമുകൾ പൂട്ടാൻ നിര്‍ദേശം 

കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ ഷോറൂമുകളിൽ മോട്ടോൾ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവിധ ഷോറൂമുകൾക്ക് മോട്ടോൾ വാഹന വകുപ്പ് പിഴ ഈടാക്കി. ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ നാല് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകൾ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. 12 ബ്രാൻഡുകൾക്ക് മോട്ടോർ‌ വാഹന വകുപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.

200 പവർ വാട്ട് നിർദേശിക്കുന്ന സ്കൂട്ടറുകൾക്ക് 1000 മുതൽ 1400 വരെ പവർ കൂട്ടി നൽകുന്നത് ഉൾപ്പെടെയുള്ള ക്രമക്കേടുകളാണ് മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത്. പരമാവധി വേ​ഗത 25 കിലോമീറ്റർ പെർ അവർ ആണെന്നിരിക്കെ പല സ്കൂട്ടറുകൾക്കും 48 കിലോമീറ്റർ സ്പീഡ് ഉൾപ്പെടെയാണ് നൽകുന്നത്.

എറണാകുളം ജില്ലയിൽ മാത്രം 11 ഷോറൂമുകളിൽ വിൽപ്പനയ്ക്ക് വച്ചിരുന്ന വാഹനങ്ങളിൽ ആണ് ഇന്ന് നടത്തിയ പരിശോധനയിൽ കൃത്രിമത്വം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button