
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്റെ കീഴിൽ ഇന്ത്യ ലോകത്തെ വൻശക്തിയാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നുതായും അനുദിനം രാജ്യത്തിന്റെ സ്വീകാര്യത വർദ്ധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
നരേന്ദ്രമോദി ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയത് ലോകരാഷ്ട്രങ്ങൾക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിച്ചാണ്. ഭാരതത്തിന്റെ സാമ്പത്തികരംഗം അതിവേഗ പുരോഗതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments