പത്തനാപുരം: കല്യാണവീട്ടില്‍ സിപിഎം- സിപിഐ അംഗങ്ങൾ തമ്മിൽ ഉണ്ടായ അടിപിടിയില്‍ സിപിഐ അംഗത്തിന്റെ കൈ വിരൽ സിപിഎം അംഗം കടിച്ചെടുത്തു.
മൂലവട്ടത്തെ ഒരു വീട്ടില്‍ നടന്ന വിവാഹ സത്കാരത്തിനിടെയാണ് സംഭവം. സിപിഎം വിട്ട് സിപിഐയിലെത്തിയ മഹേഷിന്റെ വിരലാണ് കടിച്ചെടുത്തത്. പാർട്ടി വിട്ടതു മുതൽ മഹേഷുമായി സിപിഎം പ്രവർത്തകർ തർക്കത്തിൽ ഏർപ്പെടാറുണ്ടായിരുന്നു.
കല്യാണ വീട്ടില്‍ വച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മഹേഷും തമ്മില്‍ തര്‍ക്കമുണ്ടായി. രാത്രി 11-ന് മൂലവട്ടം ജംഗ്ഷനിൽ ഇരുവരും വീണ്ടും കണ്ടുമുട്ടി. ഇത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.
ഇതിനിടെ മഹേഷിന്റെ കൈവിരലിൽ സിപിഎം അംഗം കടി മുറുക്കി. മഹേഷിന്റെ നിലവിളി കേട്ട് വിരൽ വായിൽ നിന്നു പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. അരമണിക്കൂറിന് ശേഷമാണ് വിരലിൽ നിന്നും സിപിഎം മെമ്പർ കടി വിട്ടത്. രക്തം ഒഴുകുന്നത് കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാർ മഹേഷിനെയും കൊണ്ട് ആശുപത്രിയിലെത്തി.
എന്നാൽ, അവിടെയെത്തിയപ്പോഴാണ് വിരൽ ഇല്ലെന്ന വിവരം അറിയുന്നത്. നാട്ടുകാരും മഹേഷിന്റെ ബന്ധുക്കളും സിപിഎം അംഗത്തെ സമീപിച്ചെങ്കിലും വിരൽ എവിടെയെന്നു പറഞ്ഞില്ല. ഒടുവിൽ, ആക്രമണം നടന്ന ഇടത്ത് നിന്ന് മുറിഞ്ഞു പോയ വിരൽ കണ്ടെത്തുകയായിരുന്നു.
Post Your Comments