Latest NewsKerala

ഇടുക്കിയിൽ കാട്ടാനയെ കാറിടിച്ചു: ദേഷ്യം തീർക്കാൻ ഇടിച്ച കാറിനു മുകളിൽ ഇരുന്ന് കൊമ്പൻ, പാസ്റ്റർക്ക് പരിക്ക്

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം. ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ സ്വദേശി പാസ്റ്റർ തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറി‌ടിച്ചത് ചക്കക്കൊമ്പനെ‌യാണോ എന്ന് സംശയമുണ്ട്.

ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു. കാറിനു മുകളിൽ ആന ഇരിക്കുകയും ചെയ്തു. ഇതിനിടെ പൂപ്പാറ ടൗണിലൂടെ കാട്ടാന നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button