തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസിച്ച് മുൻ മന്ത്രി പികെ ശ്രീമതി. പിണറായി വിജയൻ വൈദ്യുതി വകുപ്പുമന്ത്രിയായിരുന്ന കാലത്തെ ഫോട്ടോ പങ്കുവച്ചായിരുന്നു പികെ ശ്രീമതി അദ്ദേഹത്തിന് പിറന്നാൾ ആശംസിച്ചത്. പിണറായിയുടെ മനസിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഫോട്ടോ മാത്രം നോക്കിയാല്‍ മതിയെന്ന് പികെ ശ്രീമതി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
പികെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
1996 ലെ ഒരു ഫോട്ടോ. കേരളത്തിന്റെ മുഖ്യമന്ത്രി സ. പിണറായിയുടെ മനസ്സിന്റെ വലിപ്പവും നൈർമ്മല്യവും മനസിലാക്കാൻ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാൽ മതി. പെരളശേരി ഹയർ സെക്കന്ററിക്കു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനുശേഷം ഇലക്ട്രിസിറ്റി സഹകരണ വകുപ്പ്മന്ത്രിയായിരുന്ന അദ്ദേഹം മാറിനിൽക്കാതെ ഒരു ചെറിയ കമ്പ്യൂട്ടർ റൂം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മാത്രമായ ഞാൻ ഉദ്ഘാടനം ചെയ്യുന്നത് നോക്കി സ. എം. വി ജയരാജൻ പറഞ്ഞ എന്തോ തമാശകേട്ട് നിഷ്ക്കളങ്കമായി ചിരിക്കുന്നതാണ് ഫോട്ടോ. കാൽ നൂറ്റാണ്ടിലേറെയായിട്ടും ഒരുകോട്ടവും ഫോട്ടോവിനു സംഭവിച്ചിട്ടില്ല.
Post Your Comments