പാലക്കാട്: കേരളത്തില്‍ നിന്നും ഒരു റവന്യൂ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നും പിടികൂടുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇനാളെ കണ്ടെത്തിയത്.. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ ഒറ്റമുറി വീട്ടില്‍ നിന്നും കണ്ടെത്തിയത് കോടികള്‍. മണ്ണാര്‍ക്കാട് പച്ചക്കറി മാര്‍ക്കറ്റിന്റെ എതിര്‍വശത്തുള്ള കെട്ടിടത്തിലെ ഒറ്റമുറിയില്‍ നടത്തിയ റെയ്ഡിലാണ് 35 ലക്ഷം രൂപ പണമായും 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും 17 കിലോ നാണയങ്ങളും കണ്ടെടുത്തത്.
ചെറിയ മുറിയുടെ പലയിടങ്ങളിലായി കാര്‍ഡ് ബോര്‍ഡ് പെട്ടികളിലും പ്ലാസ്റ്റിക് കവറുകളിലുമായാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ച് വച്ചിരുന്നത്. പിടിച്ചെടുത്ത പണം നോട്ടെണ്ണുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് രാത്രി വൈകി എണ്ണിത്തിട്ടപ്പെടുത്തിയത്. വൈകിട്ട് ആറരയ്ക്ക് തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണ് പൂര്‍ത്തിയായത്. പല കവറുകളും പൊടിയും മാറാലയും പിടിച്ചാണ് പണം കണ്ടെത്തിയത്. പഴക്കമുള്ള നോട്ടുകളാണ് കണ്ടെത്തിയത്. ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ സുരേഷ് കുമാര്‍ പറഞ്ഞത്.
എന്നാല്‍ അന്വേഷണത്തില്‍ കോടികളാണ് കണ്ടെത്തിയത്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉള്‍പ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. സുരേഷ് കുമാറ് കിട്ടുന്നതെന്തും കൈക്കൂലിയായി സ്വീകരിച്ചിരുന്നു. ഇയാളുടെ താമസ സ്ഥലത്തു നിന്നും പണം മാത്രമല്ല വിജിലൻസ് സംഘം കണ്ടെടുത്തത്. കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടു കണക്കിന് പേനകൾ എന്നിവയും ഇയാളുടെ മുറിയിൽ നിന്നും വിജിലൻസ് കണ്ടെടുത്തു.
കൈക്കൂലിയായി എന്ത് കിട്ടിയാലും സുരേഷ് കുമാർ കൈപ്പറ്റിയിരുന്നു എന്നാണ് വിജിലൻസ് പറയുന്നത്. 2500 രൂപ മാസവാടകയുള്ള റൂമിലാണ് സുരേഷ് കുമാർ താമസിച്ചിരുന്നത്. മുറി പൂട്ടാതെ പോലുമാണ് പലപ്പോഴും സുരേഷ് കുമാർ പുറത്ത് പോയിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയിരുന്നത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം, ഇയാളുടെ ജീവിതം ദുരൂഹതകൾ നിറഞ്ഞതാണ്.
പാലക്കയത്തു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസ സ്ഥലത്തു നിന്നും കഴിഞ്ഞ ദിവസം വിജിലൻസ് സംഘം പിടിച്ചെടുത്തത് പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപയാണ്. എന്നാൽ, വസ്ത്രധാരണത്തിലും ജീവിത രീതിയിലും തികഞ്ഞ ലാളിത്യം പുലർത്തിയിരുന്ന ആളാണ് സുരേഷ് കുമാർ എന്നാണ് റിപ്പോർട്ടുകൾ. താമസ സ്ഥലത്ത് ലക്ഷക്കണക്കിന് രൂപ മാറാല പിടിച്ച് കിടക്കുമ്പോഴും ലളിത ജീവിതമായിരുന്നു സുരേഷിന്റേത്. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് ആർക്കും ഇയാളെ കുറിച്ച് യാതൊരു സംശയവും തോന്നിയിരുന്നില്ല.
കാറോ ബൈക്കോ ഇയാൾക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല എന്നാണ് വിവരം. വസ്ത്രധാരണത്തിൽ പോലും ലാളിത്യം കാത്തുസൂക്ഷിച്ചിരുന്നു. അങ്ങനെയൊരാൾ ഇത്രയധികം പണം സ്വന്തം താമസ സ്ഥലത്ത് സൂക്ഷിക്കണമെങ്കിൽ മറ്റാരെങ്കിലും പിന്നിലുണ്ടാകാം എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അക്കാര്യവും അന്വേഷിക്കാനൊരുങ്ങുകയാണ് വിജിലൻസ്.
കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ സുരേഷ് കുമാറിനെ വിജിലൻസ് പിടികൂടിയത്. സുരേഷ് കുമാറിന്റെ ഒറ്റമുറി താമസ സ്ഥലത്ത് പരിശോധന നടത്തിയ വിജിലൻസ് സംഘം അമ്പരന്നു പോയി. കാർഡ് ബോർഡിലും പ്ലാസ്റ്റിക് കവറുകളിലും അലക്ഷ്യമായി പൊതിഞ്ഞുവെച്ച നോട്ടുകെട്ടുകളാണ് സംഘത്തെ വരവേറ്റത്. പണം എണ്ണി തിട്ടപ്പെടുത്താൻ തന്നെ ഉദ്യോഗസ്ഥർ മണിക്കൂറുകളെടുത്തു. വൈകിട്ട് ആറരയ്ക്കു തുടങ്ങിയ പരിശോധന രാത്രി എട്ടരയോടെയാണു പൂർത്തിയായത്. ചോദ്യം ചെയ്തപ്പോൾ ആറു ലക്ഷം രൂപ കൈവശം ഉണ്ടെന്നാണു സുരേഷ് കുമാർ പറഞ്ഞത്.
എന്നാൽ അന്വേഷണത്തിൽ തെളിഞ്ഞുവന്നതു കോടികളാണ്. പണവും സ്ഥിര നിക്ഷേപ രേഖകളും പാസ്ബുക്കുകളും ഉൾപ്പെടെ 1.05 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്.മന്ത്രി കെ.കൃഷ്ണൻകുട്ടി, എൻ.ഷംസുദ്ദീൻ എംഎൽഎ, ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര, സബ് കലക്ടർ ഡി.ധർമലശ്രീ തുടങ്ങിയവർ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ ‘കരുതലും കൈത്താങ്ങും’ അദാലത്തിൽ പങ്കെടുക്കുന്നതിനിടെയാണു പുറത്തു കൈക്കൂലിക്കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിലായത്. വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണു തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സുരേഷ്കുമാർ അറസ്റ്റിലായത്.
Post Your Comments