KasargodKeralaNattuvarthaNewsCrime

വിദ്യാർത്ഥിനിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം: പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്തുവിട്ട് പൊലീസ്

കാസർഗോഡ്:  മെഡിക്കൽ വിദ്യാർത്ഥിനിക്കു നേരെ ട്രെയിനിൽ വച്ച് ലൈംഗിക അതിക്രമമുണ്ടായതായി പരാതി. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു. ചൊവ്വാഴ്ച രാവിലെ ചെന്നൈയിൽ നിന്നു മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ – മംഗളൂർ എക്സ്പ്രസ് ട്രെയിനിൽ വച്ച് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

തലശേരിയിൽ നിന്നാണ് ഇയാൾ ചെന്നൈ–മംഗളൂർ എക്സ്പ്രസ് ട്രെയിനിൽ കയറിയതെന്നാണ് വിവരം. ഇയാൾ പിന്നീട് നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനി സംഭവം റെയിൽവേ പൊലീസിൽ അറിയിച്ചു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

മരുന്ന് സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തും: ആരോഗ്യമന്ത്രി

ഇതിന് പിന്നാലെ, അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രതിയെന്നു സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്തുവിടുകയായിരുന്നു. ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് റെയിൽവേ പൊലീസ് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button