Latest NewsKeralaNews

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: ക്വാട്ട 10 ശതമാനം കൂടി ഉയർത്തിയേക്കും, അന്തിമ തീരുമാനം ഈ മാസം

കെഎഎസ് വിഹിതം ഉയർത്തണമെങ്കിൽ നിലവിലെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യേണ്ടതുണ്ട്

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ക്വാട്ട ഉയർത്താനൊരുങ്ങി സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ വകുപ്പുകളിലെ ക്വാട്ട 10 ശതമാനം കൂടി ഉയർത്തിയതിനുശേഷം 20 ശതമാനമാക്കി മാറ്റാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഈ മാസം 30ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ക്വാട്ട വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുന്നതാണ്.

കെഎഎസ് വിഹിതം ഉയർത്തണമെങ്കിൽ നിലവിലെ സ്പെഷ്യൽ റൂൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. നിലവിൽ, സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ 30 വകുപ്പുകളിലായി 10 ശതമാനമാണ് കെഎഎസ് നിയമനം. ഈ വർഷം അവസാനത്തോടെ വിജ്ഞാനം പുറപ്പെടുവിച്ചതിനു ശേഷം അടുത്ത വർഷം പുതിയ നിയമനം നടത്തുന്ന തരത്തിലാണ് നടപടികൾ സ്വീകരിക്കുക. കെഎഎസിൽ വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിൽ 120 ഓളം തസ്തികകളാണ് ഉള്ളത്. അതേസമയം, കെഎഎസ് ക്വാട്ട ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പേർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Also Read: അച്ഛനും മൂന്ന് മക്കളും മോഷണക്കേസിൽ അറസ്റ്റിൽ; പൊലീസിന് തലവേദനയായിരുന്ന ‘ബാപ്പയും മക്കളും’ കുടുങ്ങുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button