KozhikodeKeralaNattuvarthaLatest NewsNews

അച്ഛനും മൂന്ന് മക്കളും മോഷണക്കേസിൽ അറസ്റ്റിൽ; പൊലീസിന് തലവേദനയായിരുന്ന ‘ബാപ്പയും മക്കളും’ കുടുങ്ങുമ്പോൾ

കോഴിക്കോട്: മോഷണക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ. അച്ഛനും മൂന്ന് മക്കളും അടങ്ങുന്ന സംഘത്തെയാണ് മലാപ്പറമ്പ് പോലീസ് പിടികൂടിയത്. ചക്കുംകടവ് സ്വദേശി ഫസലുദ്ദീൻ (43) മക്കളായ മുഹമ്മദ് ഷിഹാൽ (19), ഫാസിൽ (21) എന്നിവരും കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് തായിഫ് (19), മാത്തോട്ടം സ്വദേശി അൻഷിദ് (26) എന്നിവരുമാണ് അറസ്റ്റിലായത്. ‘ബാപ്പയും മക്കളും’ എന്നാണ് ഈ സംഘം അറിയപ്പെട്ടിരുന്നത്.

ഏറെ നാളുകളായി തലവേദനയായി മാറിയ സംഘത്തെ പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പോലീസ്. മലാപ്പറമ്പിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നു കാണാതായ മൊബൈൽ ഫോണുകളടക്കം 20 ഫോണുകൾ ആണ് പോലീസ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഒപ്പം മോഷ്ടിച്ച ബൈക്കും പിടികൂടി. മെഡിക്കൽ കോളജിനുസമീപത്തെ ലോഡ്ജിലെ 401ാം നമ്പർ മുറിയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.

അടുത്ത മോഷണത്തിന്റെ പദ്ധതികൾ തയ്യാറാക്കുകയായിരുന്നു ഇവർ. ഇതിനിടെയാണ് പോലീസിന്റെ അപ്രതീക്ഷിതമായ എൻട്രി. ബൈക്ക് മോഷണ കേസിൽ ഇവർ മുൻപ് അറസ്റ്റിലായിരുന്നു. ഇതിൽ മേയ് ആറിന് തായിഫും ഷിഹാലും ജാമ്യത്തിലിറങ്ങി. ആനശ്ശേരി കാവ് പരിസരത്ത് 30 പവൻ സ്വർണം മോഷണം പോയ അന്നുതന്നെയാണ് കസബ സ്റ്റേഷൻ പരിധിയിൽ മൊബൈൽഫോൺ മോഷണം പോയത്. ഇതോടെ, പോലീസ് ആദ്യം സംശയിച്ചതും ഇവരെ തന്നെ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button