
തിരുവനന്തപുരം: കെഎഎസ് പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ക്കെതിരെ നടപടിയില്ലെന്ന് പിഎസ്‌സി. പ്രതീക്ഷിച്ചതിനെക്കാള്‍ ഉദ്യോഗാര്‍ഥികള്‍ പരീക്ഷയെഴുതിയെന്നും അപേക്ഷിച്ചതിന് ശേഷം പരീക്ഷയെഴുതാത്തവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു. കെഎഎസ് പ്രാഥമിക പരീക്ഷയില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിട്ട് പരീക്ഷ എഴുതാതിരുന്നാല്‍ പ്രൊഫൈല്‍ ബ്ലോക്കാവുമെന്ന് പിഎസ്‌സി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി പേരാണ് അന്വേഷിച്ചെത്തുന്നത്.
Post Your Comments