Latest NewsKeralaNews

കെഎഎസ് പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ച് പിഎസ്സി

പിഎസ്‌സി ശനിയാഴ്ച നടത്തിയ കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പരാതി 5 ദിവസത്തിനകം ഉദ്യോഗാർഥിയുടെ വെബ്സൈറ്റിലെ പ്രൊഫൈൽ വഴി നൽകാം. പരാതികളെല്ലാം പരിശോധിച്ച ശേഷം അന്തിമ ഉത്തര സൂചിക പിന്നീടു പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും മൂല്യനിർണയം.

പരീക്ഷാ പരിശീലന കേന്ദ്രങ്ങളുടെ റാങ്ക് ഫയലിലുള്ള ചോദ്യങ്ങളിൽ ചിലതു പരീക്ഷയിൽ ഉൾപ്പെടുത്തിയെന്ന ആക്ഷേപം പിഎസ്‌സി അധികൃതർ തള്ളി. മുൻകൂട്ടി പ്രസിദ്ധീകരിച്ച സിലബസ് അനുസരിച്ചുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ സമാന വിഷയങ്ങളെക്കുറിച്ചു ചോദ്യം വരാം. എന്നാൽ കെഎഎസ് പരീക്ഷയുടെ പ്രത്യേക ചോദ്യരീതി പോലും ആർക്കും മുൻകൂട്ടി മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്നാണു പിഎസ്‍സി അധികൃതരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button