ആലപ്പുഴ: അയൽവാസിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ കാപ്പ പ്രതി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ സേവ്യറിന്റെ മകൻ മൈക്കി ടോമിച്ചനെയാണ് (31) അറസ്റ്റ് ചെയ്തത്. ആലപ്പുഴ സൗത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : സൊമാറ്റോയ്ക്ക് 2000 രൂപ നൽകിയത് എട്ടിന്റെ പണി! കാഷ് ഓൺ ഡെലിവറി കുത്തനെ ഉയർന്നു, വൈറൽ മീം ഇങ്ങനെ
കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് നാടുകടത്തപ്പെട്ട പ്രതി കാലാവധിക്കുശേഷം തിരികെയെത്തി അയൽവാസിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയും ബന്ധുവുമായ സ്ത്രീയുടെ വീടിന്റെ പ്രധാന വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അരുൺ. എസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ റെജി രാജ് വി.ഡി, അനു എസ്. നായർ, എസ്.സി.പി.ഒ വിപിൻദാസ്, ബിനോജ്, സി.പി.ഒ അംബീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments