രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക്. നോട്ട് നിരോധനത്തിന് പിന്നാലെ സൊമാറ്റോയിലെ ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾ കുത്തനെയാണ് ഉയർന്നത്. ഇതോടെ, ഓർഡറിന്റെ 72 ശതമാനവും 2,000 രൂപ നോട്ടുകളായാണ് സൊമാറ്റോയ്ക്ക് ലഭിച്ചത്. ഇക്കാര്യം വൈറൽ മീം ഉപയോഗിച്ചാണ് സൊമാറ്റോ പുറത്തുവിട്ടത്.
ഇംഗ്ലീഷ് വെബ് സീരീസായ ‘ബ്രേക്കിംഗ് ബാഡിലെ’ കഥാപാത്രം ഹ്യൂഗൽ ബാബിനോയുടെ ചിത്രം ചേർത്താണ് സൊമാറ്റോ മീം തയ്യാറാക്കിയിരിക്കുന്നത്. സൊമാറ്റോ ടീഷർട്ട് ധരിച്ച് 2000 രൂപ നോട്ടുകൾക്ക് മേൽ ബാബിനോ കിടക്കുന്നതാണ് ചിത്രം. ട്വിറ്ററിലാണ് സൊമാറ്റോ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം ഈ മീമിനെ ഏറ്റെടുത്തിരിക്കുകയാണ്. പതിനഞ്ചായിരം ലൈക്കുകളും ആയിരത്തിലധികം റീട്വീറ്റുകളും നേടാൻ സാധിച്ചിട്ടുണ്ട്.
Also Read: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
ഇന്ന് മുതൽ രാജ്യത്തെ എല്ലാ ബാങ്കുകളിലും ട്രഷറികളിലും 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാനും നിക്ഷേപിക്കാനും സാധിക്കും. പൊതുജനങ്ങൾക്ക് ഒരേസമയം ഇരുപതിനായിരം രൂപ വരെയാണ് മാറ്റിയെടുക്കാൻ കഴിയുക. ഈ വർഷം സെപ്തംബർ 30 ആണ് നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി. നോട്ടുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments