
സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗായകൻ അനുപ് ജലോട്ട. പാകിസ്ഥാനിലെ ജനങ്ങൾ പോലും അദ്ദേഹത്തെ സ്നേഹിക്കുന്നതായും തങ്ങൾക്കും മോദിയെപ്പോലൊരു നേതാവിനെ വേണമെന്നാണ് ആഗ്രഹമെന്നും അനുപ് ജലോട്ട പറഞ്ഞു. സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ജനങ്ങൾ പ്രധാനമന്ത്രി മോദിയെ സ്നേഹിക്കുന്നു. പാകിസ്ഥാൻ പോലും അദ്ദേഹത്തെ സ്നേഹിക്കുന്നു. അദ്ദേഹത്തെ പോലെയുള്ള ഒരു നേതാവിനെ തങ്ങൾക്ക് ആവശ്യമാണെന്ന് പാകിസ്ഥാനിലെ ആളുകൾ പറയുന്നു. സിഡ്‌നിയിലെ ആളുകൾ അദ്ദേഹത്തെ സ്ഥിരം പ്രധാനമന്ത്രിയായി ആഗ്രഹിക്കുന്നു,’ അനൂപ് ജലോട്ട വ്യക്തമാക്കി.
കൊച്ചി അപകടം: കാറിന്റെ ഉടമ വനിതാ ഡോക്ടർ, വാഹനം കസ്റ്റഡിയിലെടുത്തു
തിങ്കളാഴ്ചയാണ് മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സിഡ്‌നിയിലെത്തിയത്. സിഡ്‌നിയിൽ എത്തിയ പ്രധാനമന്ത്രി മോദിയെ ഇന്ത്യൻ സമൂഹം സ്വീകരിച്ചു. രാജ്യത്തെ പ്രമുഖ വ്യവസായ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തുടർന്ന്, ജി 7 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുത്ത പാപ്പുവ ന്യൂ ഗിനിയ, ജപ്പാന് എന്നിവിടങ്ങളിലേക്കും പ്രധാനമന്ത്രി യാത്ര ചെയ്തു.
Post Your Comments