![](/wp-content/uploads/2023/05/dog-delivery-boy-attack.jpg)
തെലങ്കാന: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം.
മണികൊണ്ടയിലെ പഞ്ചവടി കോളനിയിൽ കിടക്ക ഡെലിവർ ചെയ്യാനെത്തിയ ഡെലിവറി ബോയ്ക്കാണ് പരിക്കേറ്റത്.
വീട്ടിലേക്കെത്തിയ യുവാവിന് നേരെ വളർത്തു നായ കുരച്ചു ചാടിയപ്പോൾ ഭയന്ന ഇയാൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്ന് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments