Latest NewsIndiaNews

മഴവെള്ളം കുത്തിയൊലിച്ചെത്തി; രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയി, 48 മണിക്കൂറിനിടെ മരിച്ചത് 5 പേർ

ബംഗളൂരു: ബംഗളൂരുവിലും ഓൾഡ് മൈസൂരിലും ഞായറാഴ്ചയുണ്ടായ ആലിപ്പഴവർഷത്തിലും ശക്തമായ മഴയിലും മരണപ്പെട്ടത് അഞ്ച് പേരാണ്. ഇടിമിന്നലിലും ശക്തമായ കാറ്റിലും സംസ്ഥാനത്തുണ്ടായ ആഘാതം ചെറുതല്ല. ബംഗളുരുവിൽ കെപി അഗ്രഹാരയ്ക്ക് സമീപത്തെ വെള്ളച്ചാട്ടത്തിൽ അബദ്ധത്തിൽ വീണ 31കാരന്റെ മൃതദേഹം അർദ്ധരാത്രിയോടെ കണ്ടെടുത്തതോടെ മരണസംഖ്യ അഞ്ചായി ഉയർന്നു. വൻനാശനഷ്ടമാണ് എങ്ങുമുള്ളത്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ച് പോയതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി.

മല്ലേശ്വരത്തെ നിഹാന്‍ ജ്വല്ലറിയിലെ സ്വര്‍ണവും സാധനങ്ങളുമാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തില്‍ ഒലിച്ച് പോയത്. അപ്രതീക്ഷിത വെള്ളപ്പാച്ചിളിൽ കടയിൽ ഉണ്ടായിരുന്ന ജീവനക്കാർ ഞെട്ടിപ്പോയി. പെട്ടെന്നായതിനാൽ ഷട്ടര്‍ അടക്കാന്‍ ഇവർക്ക് കഴിഞ്ഞില്ല. ജോലിക്കാര്‍ ജീവനും കൊണ്ടോടുകയായിരുന്നു. വെള്ളപാച്ചിലിൽ ജ്വല്ലറിയിലെ രണ്ടര കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ആണ് ഒലിച്ചുപോയത്. ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണീച്ചറുകളും ഒലിച്ചുപോയി. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി.

അതേസമയം, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍ ആവുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് അതിശക്തമായ മഴ പെയ്തത്‌. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വര്‍ഷവുമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button