KannurNattuvarthaLatest NewsKeralaNews

ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ര​ണ്ടു യു​വാ​ക്കൾ അറസ്റ്റിൽ

ക​ണ്ണൂ​ർ സി​റ്റി താ​യ​ത്തെ​രു​വി​ലെ വ​ല്ല​ത്ത് ഹൗ​സി​ൽ വി. ​അ​ജാ​സ് (36) ക​ണ്ണൂ​ക്ക​ര രാ​മ​യ്യ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ആ​ർ. മു​ന​വ്വി​ർ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ൾ പൊ​ലീ​സ് പിടിയിൽ. ക​ണ്ണൂ​ർ സി​റ്റി താ​യ​ത്തെ​രു​വി​ലെ വ​ല്ല​ത്ത് ഹൗ​സി​ൽ വി. ​അ​ജാ​സ് (36) ക​ണ്ണൂ​ക്ക​ര രാ​മ​യ്യ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ആ​ർ. മു​ന​വ്വി​ർ (24) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ണ്ണൂ​ർ ടൗ​ൺ സി.​ഐ. ബി​നു മോ​ഹ​ന​നും സം​ഘ​വും ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇന്‍ഡസ്ട്രിയിലെ പലരെയും പോലെ എനിക്കും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, ആ നടന്‍ എന്നും രാത്രി ഡേറ്റിംഗിന് വിളിക്കും

ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ മ​ല​പ്പു​റ​ത്തെ അ​ബ്ദു​ൽ ഖാ​ദ​റി​ന്റെ ബു​ള്ള​റ്റ് ബൈ​ക്ക് താ​മ​സ​സ്ഥ​ല​മാ​യ ക​ക്കാ​ട് അ​ര​യാ​ൽ ത​റ​ക്ക​ടു​ത്തു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി മോ​ഷ​ണം പോ​യി​രു​ന്നു. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സി​ലും സി​റ്റി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ഇ​രു​വ​ർ​ക്കു​മെ​തി​രെ ക​ഞ്ചാ​വ്, എം.​ഡി.​എം.​എ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണ​സം​ഘ​ത്തി​ലെ മൂ​ന്നാ​മ​നെ​യും ബൈ​ക്കും ക​ണ്ടെ​ത്താ​നാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button