Latest NewsIndiaNews

രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി: യുപി സ്വദേശിക്കെതിരെ കേസ്

ലക്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഗോരഖ്പൂര്‍ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. രാഹുല്‍ ഗാന്ധിയ്ക്കൊപ്പം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മീഡിയ കണ്‍വീനര്‍ ലലന്‍ കുമാറിനെയും വധിക്കുമെന്നായിരുന്നു ഭീഷണി.

ലലന്‍ കുമാറിനെ ഫോണില്‍ വിളിച്ചാണ് പ്രതി ഭീഷണിപ്പെടുത്തിയത്. ഭീഷണി കോളിന് പിന്നാലെ ലലന്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കി. ഗോരഖ്പൂര്‍ നിവാസിയായ മനോജ് കുമാര്‍ റായി എന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു പ്രതി വിളിച്ചത്.

‘രാഹുൽ ഗാന്ധി വയനാട്ടിൽ തുടർന്നാൽ വയനാടിന് അമേത്തിയുടെ അതേ ഗതി വരും’: സ്മൃതി ഇറാനി

ഫോണ്‍ വിളിച്ചയാള്‍ രാഹുല്‍ ഗാന്ധിയെയും തന്നെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതേ വ്യക്തി തന്നെ, മുന്‍പും സമാനമായ ഭീഷണികള്‍ മുഴക്കിയിട്ടുണ്ടെന്നും ലലന്‍ കുമാര്‍ പരാതിയില്‍ പറഞ്ഞു.

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ചിന്‍ഹട്ട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തിന്റെ കോള്‍ റെക്കോര്‍ഡിങ് എടുക്കാന്‍ സാധിക്കാഞ്ഞതിനാല്‍ നേരത്തെ എഫ്ഐആര്‍ ഫയല്‍ തയ്യാറാക്കിയിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button