
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. രാഹുൽ ഗാന്ധി വയനാട്ടിൽ തുടർന്നാൽ വയനാടിന് അമേത്തിയുടെ അതേ ഗതി വരുമെന്നാണ് സ്മൃതി ഇറാനി പറഞ്ഞു. തിരുവനന്തപുരത്ത് ബിഎംഎസ് സംഘടിപ്പിച്ച സംസ്ഥാനതല വനിതാ തൊഴിലാളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നുള്ള എംപിയായിരുന്നപ്പോൾ അവിടെ 80 ശതമാനം ആളുകൾക്കും വൈദ്യുതി കണക്ഷനില്ലായിരുന്നു, ജില്ലാ കളക്ടറുടെ ഓഫീസോ ഫയർ സ്റ്റേഷനോ മെഡിക്കൽ കോളേജോ കേന്ദ്രീയ വിദ്യാലയമോ സൈനിക് സ്‌കൂളോ ഇല്ലായിരുന്നു. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്ററോ എക്‌സ്‌റേ മെഷീനോ ഇല്ലായിരുന്നു. അദ്ദേഹം പോയതോടെ എല്ലാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവിടെ സാധ്യമാക്കി. അദ്ദേഹം വയനാട്ടിൽ തന്നെ തുടർന്നാൽ അമേത്തിയുടെ അതേ ഗതി വായനാടിനും ഉണ്ടാകും. അങ്ങനൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.’ സ്മൃതി ഇറാനി വ്യക്തമാക്കി.
Post Your Comments