
കറുകച്ചാല്‍: വീസ തട്ടിപ്പ് നടത്തി പണം തട്ടിയ ആൾ അറസ്റ്റിൽ. കറുകച്ചാല്‍ കൂത്രപ്പള്ളി ഭാഗത്ത് തുമ്പിയില്‍ സച്ചിന് ജോണിനെയാണ് അറസ്റ്റ് ചെയ്തത്. കറുകച്ചാല്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : വയനാട് ആദിവാസി മേഖല, അവിടെ കുട്ടികൾക്ക് സയൻസ് ബാച്ച് വേണ്ടെന്ന് വി ശിവൻകുട്ടി; വിമർശനം
ഇയാള്‍ ഷാര്‍ജയില്‍ ജോലി ചെയ്യുന്നതിനായി വീസ ശരിയാക്കി തരാമെന്ന് പറഞ്ഞ് കറുകച്ചാല്‍ സ്വദേശിയായ അഖിലിന്റെ കൈയില്‍നിന്ന് 85,000 രൂപ വാങ്ങിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വീസ ശരിയാക്കി കൊടുക്കാത്തതിനാല്‍ സംശയം തോന്നിയ യുവാവ് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ പണം തിരികെ നല്‍കിയില്ല. ഇതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
എസ്എച്ച്ഒ കെ.എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ ആണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments