KottayamLatest NewsKeralaNattuvarthaNews

ഇ​​ന്നോ​​വ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം : യു​​വാ​​വ് മ​​രി​​ച്ചു

കോ​​ട്ട​​യം കു​​മ​​ര​​ക​​ത്തി​​ന​​ടു​​ത്ത് ചെ​​ങ്ങ​​ളം മ​​ല​​യ​​പ​​റ​​മ്പി​​ൽ മു​​ഹ​​മ്മ​​ദ് ഹാ​​ത്തിം (24) ആ​​ണ് മ​​രി​​ച്ച​​ത്

മു​​ണ്ട​​ക്ക​​യം: ഇ​​ന്നോ​​വ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ യു​​വാ​​വ് മ​​രി​​ച്ചു. കോ​​ട്ട​​യം കു​​മ​​ര​​ക​​ത്തി​​ന​​ടു​​ത്ത് ചെ​​ങ്ങ​​ളം മ​​ല​​യ​​പ​​റ​​മ്പി​​ൽ മു​​ഹ​​മ്മ​​ദ് ഹാ​​ത്തിം (24) ആ​​ണ് മ​​രി​​ച്ച​​ത്.

കെ​​കെ റോ​​ഡി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​ക്കും മു​​ണ്ട​​ക്ക​​യ​​ത്തി​​നു​​മി​​ട​​യി​​ൽ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ചി​​റ്റ​​ടി അ​​ട്ടി​​വ​​ള​​വി​​ൽ ശ​​നി​​യാ​​ഴ്ച രാ​​ത്രി 12.30നാ‌യി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പാ​​റ​​ത്തോ​​ട് ബ​​ന്ധു​​വി​​ന്‍റെ വി​​വാ​​ഹ​​പാ​​ർ​​ട്ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത ശേ​​ഷം കൂ​​ട്ടി​​ക്ക​​ലി​​ലു​​ള്ള പി​​തൃ​​സ​​ഹോ​​ദ​​രി​​യു​​ടെ വീ​​ട്ടി​​ലേ​​ക്ക് പോ​​കും​​വ​​ഴി​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. നി​​യ​​ന്ത്ര​​ണം വി​​ട്ട ഇ​​ന്നോ​​വ കാ​​ർ സ​​മീ​​പ​​ത്തെ റ​​ബ​​ർതോ​​ട്ട​​ത്തി​​ലേ​​ക്ക് മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. തൊ​​ട്ടു​​പി​​ന്നാ​​ലെ മ​​റ്റു ര​​ണ്ടു കാ​​റു​​ക​​ളി​​ലാ​​യി എ​​ത്തി​​യി​​രു​​ന്ന ബ​​ന്ധു​​ക്ക​​ൾ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി.

Read Also : ജലീലിന് മക്കയിൽ പോകാം, തോമസ് ഐസക്കിന് വത്തിക്കാനിൽ പോകാം, ജനീഷ് ഗുരുവായൂരിൽ പോയാൽ ഫത്വ; അഞ്‍ജു പാർവതി എഴുതുന്നു

മു​​ണ്ട​​ക്ക​​യം പൊ​​ലീ​​സും അ​​ഗ്നി​​ര​​ക്ഷാ​​സേ​​ന​​യും സ്ഥ​​ല​​ത്തെ​​ത്തിയാണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കിയത്. അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഹാ​​ത്തി​​മി​​ന്‍റെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

കാ​​റി​​ൽ എ​​ട്ടു പേ​​രു​​ണ്ടാ​​യി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ മു​​ഹ​​മ്മ​​ദ് ഹാ​​ത്തി​​മി​​ന്‍റെ മാ​​താ​​വ് ബേ​​ന​​സീ​​ർ (56), സ​​ഹോ​​ദ​​രി ലാ​​മി​​യ മ​​റി​​യം (27) എ​​ന്നി​​വ​​രെ പാ​​ലാ മാ​​ർ​​സ്ലീ​​വ മെ​​ഡി​​സി​​റ്റി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ലാ​​മി​​യ മ​​റി​​യ​​ത്തി​​ന്‍റെ ഒമ്പത് മാ​​സം പ്രാ​​യ​​മു​​ള്ള മ​​ക​​ൾ സി​​ർ​​വ അ​​മ്രി​​ൻ ഇ​​വ​​രു​​ടെ കൈ​​യി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും പ​​രി​​ക്കു​​ക​​ളി​​ല്ലാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു.

ബി​​ടെ​​ക് ബി​​രു​​ദ​​ധാ​​രി​​യാ​​യ ഹാ​​ത്തിം കോ​​ട്ട​​യ​​ത്തെ സ്വ​​കാ​​ര്യ ക​​മ്പ​​നി​​യി​​ൽ ജോ​​ലി ചെ​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. അ​​ഹ​​മ്മ​​ദ് അ​​ഷ​​റ​​ഫ്, ഐ​​ഷ മ​​റി​​യം എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്. മു​​ഹ​​മ്മ​​ദ് ഹാ​​ത്തിമിന്‍റെ ക​​ബ​​റ​​ട​​ക്കം ന​​ട​​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button