പത്തനംതിട്ട: കോന്നി എം.എല്‍.എ. കെ.യു. ജനീഷ്‌കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ കുടുംബസമേതം ദർശനം നടത്തിയത് പാർട്ടിക്കകത്ത് തന്നെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതോടെ എം.എൽ.എ വിശദീകരണം നൽകുകയും ചെയ്തു. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ഗുരുവായൂരില്‍ പോയതെന്നും ക്ഷേത്രദര്‍ശനം വിവാദമാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ക്ഷേത്രദർശനം നടത്തിയെന്ന കാരണത്താൽ ജനീഷിന് വിശദീകരണം നൽകേണ്ടി വന്ന അവസ്ഥയെ ചൂണ്ടിക്കാട്ടി അഞ്‍ജു പാർവതിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
‘കെ ടി ജലീലിന് മക്കയിൽ പോകാം. ടി കെ ഹംസയ്ക്ക് ഉംറയ്ക്ക് പോകാം. തോമസ് ഐസക്കിന് വത്തിക്കാനിൽ പോകാം. പക്ഷേ ഹിന്ദുവായ കടകംപള്ളി ഗുരുവായൂരിൽ പോയി തൊഴുതാൽ വിശദീകരണം മസ്റ്റാണ്. ഹിന്ദുവായ ദേവസ്വം മന്ത്രി ശബരിമലയിൽ പോയാൽ പുറം തിരിഞ്ഞേ നിൽക്കൂ. ഹിന്ദുവായ ജെനീഷ് കുടുംബത്തോടൊപ്പം ഗുരുവായൂരിൽ പോയാൽ അതിന് വിശദീകരണം വേണം. പാർട്ടി കനിഞ്ഞു നൽകിയ സ്ഥാനം നില നിറുത്തണമെങ്കിൽ ജെനീഷിന് മുട്ടാപ്പോക്ക് ന്യായം പറഞ്ഞുകൊണ്ട് വിശ്വാസത്തെ തള്ളിപ്പറഞ്ഞേ മതിയാകൂ’, അഞ്‍ജു പാർവതി കുറിച്ചു.
അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:
ദേ ഇതാണ്, ഈ കാണുന്നതാണ് കേരള സ്റ്റോറി.! ടി യാന്റെ ഒക്കെ ഒരു ഗതികേട് നോക്കണേ! വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ആരാധനാസ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും ആവോളം ഉള്ള ജനാധിപത്യ ഇന്ത്യയിലെ ഇങ്ങേ അറ്റത്തെ ഇള്ളോളം ഉള്ള ഒരു സ്ഥലത്ത് ജനിച്ചതാണോ ഇങ്ങേരുടെ കുറ്റം? അല്ല! പിന്നെ?
ആ ഇള്ളോളം ഉള്ള നാട്ടിലെ ഹിന്ദു സഖാവായി ജനിച്ചു പോയതാണ് ഇങ്ങേരുടെ ഗതികേട്.! ഹിന്ദു അല്ലാതെ മറ്റേത് മതത്തിൽ ജനിച്ച കമ്മ്യൂണിസ്റ്റ് ആയാലും അയാൾക്കിവിടെ വാരിക്കോരി ആരാധനാ സ്വാതന്ത്ര്യം നല്കപ്പെടും. അതുപോലെ ഹിന്ദു കമ്മ്യൂണിസ്റ്റ് ആയിട്ട് ക്ഷേത്രങ്ങളിൽ അല്ലാതെ മറ്റേത് ആരാധനാലയത്തിന്റെ മുന്നിൽ പോയി ഇങ്ങനെ നിന്നാലും മതേതര പട്ടം നെറ്റിയിൽ ഒട്ടിച്ചു കൊടുക്കും!
പക്ഷേങ്കി ഭരണഘടന എടുത്തു പൊക്കി ഹിന്ദുവിന്റെ നെഞ്ചത്ത് കേറാനും അവരുടെ വിശ്വാസങ്ങളെ തച്ചുടയ്ക്കാനും മുന്നിൽ നിൽക്കുന്ന കമ്മിസം ഭരണഘടന നൽകുന്ന ആരാധന സ്വാതന്ത്ര്യം ഒരു കമ്യൂണിസ്റ്റ് ഹിന്ദു വേണമെന്ന് ആഗ്രഹിച്ചാൽ ആ ആഗ്രഹത്തെ നാലായി മടക്കി പോക്കറ്റിലിട്ട് ചെഗുവിനെ മാത്രം ധ്യാനിച്ചിരിക്കാൻ പറയും!
കെ ടി ജലീലിന് മക്കയിൽ പോകാം!
ടി കെ ഹംസയ്ക്ക് ഉംറയ്ക്ക് പോകാം!
തോമസ് ഐസക്കിന് വത്തിക്കാനിൽ പോകാം!
പക്ഷേ ഹിന്ദുവായ കടകംപള്ളി ഗുരുവായൂരിൽ പോയി തൊഴുതാൽ വിശദീകരണം മസ്റ്റാണ്..
ഹിന്ദുവായ ദേവസ്വം മന്ത്രി ശബരിമലയിൽ പോയാൽ പുറം തിരിഞ്ഞേ നിൽക്കൂ…
ഹിന്ദുവായ ജെനീഷ് കുടുംബത്തോടൊപ്പം ഗുരുവായൂരിൽ പോയാൽ അതിന് വിശദീകരണം വേണം…
പാർട്ടി കനിഞ്ഞു നൽകിയ സ്ഥാനം നില നിറുത്തണമെങ്കിൽ ജെനീഷിന് മുട്ടാപ്പോക്ക് ന്യായം പറഞ്ഞുകൊണ്ട് വിശ്വാസത്തെ തള്ളിപ്പറഞ്ഞേ മതിയാകൂ…
മറ്റ് ഒരു മതത്തിന്റെ ആരാധനാലയത്തിന്റെ മേലും ദേവസ്വം ബോർഡിന് കയ്യിട്ട് വാരണ്ട.. അതിന് ഹൈന്ദവ ദേവാലയങ്ങൾ വേണം.. പക്ഷേ അവിടെ കമ്മ്യൂണിസ്റ്റ് ഹിന്ദു പോയാൽ വിശദീകരണം..എന്തോന്ന് ഇരട്ടത്താപ്പാണ് ഹേ ഇത്! കോഴിക്കോട് CPM പാർട്ടി പ്ലീനത്തിന് മുസ്ലീം സമുദായക്കാർക്ക് നിസ്കരിക്കാൻ പ്രത്യേക റൂം അവിടെ ഭരണഘടന കൊടുക്കുന്ന ആരാധനാ സ്വാതന്ത്രത്തിന് നൂറിൽ നൂറ് മാർക്ക്. എന്നിട്ട് അതേ പ്ലീനത്തിൽ ഹിന്ദു സഖാക്കളോട് ഗണപതി ഹോമം നടത്തൽ, അമ്പലത്തിൽ പോകൽ എന്നീ പിന്തിരിപ്പൻ കർമ്മങ്ങൾ ചെയ്യരുത് എന്ന് CPM ഫത്വ! ഇതൊക്കെ ചോദ്യം ചെയ്യാൻ നട്ടെല്ല് ഇല്ലാത്ത പടുവാഴ അണികൾ…
ബൈബിളും ഖുർആനും വായിച്ചാൽ അത് മതങ്ങളെ ബഹുമാനിക്കുന്ന മതേതരത്വം. പക്ഷേ കർക്കിടക മാസത്തിൽ രാമായണം വായിച്ചു പോയാൽ അത് പാർട്ടിക്ക് ക്ഷീണം…ഹദീസുകളും, ബൈബിൾ വചനങ്ങളും ഉദ്ധരിക്കുന്നത് മതേതരത്വം.. പക്ഷേ ഗീത ഉരുവിട്ടാൽ പിന്നോട്ടുള്ള നടത്തം.. കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഹിന്ദു സഖാക്കൾക്ക് വിശ്വാസം വന്നാൽ അത് അന്ധവിശ്വാസം! മറ്റുള്ളവർക്ക് അത് പത്തരമാറ്റ് മതവിശ്വാസം!കഷ്ടം! ഹിന്ദു സഖാക്കളെ നിങ്ങളുടെ ഈ ആട് ജീവിതമാണ് യഥാർത്ഥ കേരള സ്റ്റോറി..
Post Your Comments