ഹരിത ഊർജ്ജവുമായി ബന്ധപ്പെട്ട ബിസിനസ് ആശയങ്ങൾ ഉള്ളവർക്ക് കിടിലൻ അവസരവുമായി ഇന്ത്യൻ ഓയിൽ. സൗരോർജ്ജം, കാറ്റിൽ നിന്നുള്ള ഊർജ്ജം, ജൈവ ഊർജ്ജം, മാലിന്യം വിനിയോഗിക്കൽ തുടങ്ങി സാമൂഹ്യപ്രസക്തമായ ഊർജ്ജ ആശയങ്ങൾക്കാണ് ഫണ്ട് നൽകുന്നത്. ടെക്നോളജി പ്രോസസ് റീ-എൻജിനീയറിംഗിൽ (ടി.പി.ആർ.ഇ) 37 തീമുകളും, ബിസിനസ് പ്രോസസ് റീ-എൻജിനീയറിംഗിൽ (ബി.പി.ആർ.ഇ) 12 തീമുകളുമാണ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യൻ ഓയിലിന്റെ സ്റ്റാർട്ടപ്പ് പോർട്ടലിൽ നൽകിയിട്ടുണ്ട്.
ടി.പി.ആർ.ഇ ആശയങ്ങൾ വികസിപ്പിക്കാനും, അവർ നടപ്പാക്കാനും മൂന്ന് വർഷം വരെയാണ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നത്. അതേസമയം, ബി.പി.ആർ.ഇ വിഭാഗത്തിലെ ആശയങ്ങൾ നടപ്പാക്കാൻ 18 മാസം വരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനു പുറമേ, സാങ്കേതിക സഹായങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുന്നതാണ്. വ്യത്യസ്ഥമായ ആശയങ്ങൾ ഉള്ളവർക്ക് ഔദ്യോഗിക പോർട്ടൽ സന്ദർശിച്ച ശേഷം അപേക്ഷിക്കാവുന്നതാണ്. ജൂൺ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
Also Read: ‘അമേരിക്കയ്ക്കൊപ്പം ചേർന്ന് ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു’; ഇന്ത്യയ്ക്ക് താക്കീതുമായി സിപിഎം
Post Your Comments