ഇന്ധന വിതരണം പകുതിയായി വെട്ടിക്കുറച്ച് എച്ച്പിസിഎൽ. റീട്ടെയ്ൽ വിതരണക്കാർക്കുള്ള ഇന്ധനമാണ് കുറച്ചത്. ഇന്നലെ സംസ്ഥാനത്തെ പല പെട്രോൾ പമ്പുകളിലും പകുതിയിൽ താഴെ ലോഡ് മാത്രമാണ് എത്തിയത്. സാധാരണ 600 ലോഡ് ഇന്ധനമാണ് പമ്പുകളിലേക്ക് വിതരണം ചെയ്യുന്നത്.
ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിലും കേരളത്തിലേക്കുള്ള ഇന്ധന വിതരണത്തിൽ കുറവ് വരുത്തിയിട്ടില്ല. എണ്ണൂറോളം എച്ച്പിസിഎൽ പമ്പുകളാണ് കേരളത്തിലുള്ളത്.
Also Read: രാഹുലിന്റെ അറസ്റ്റിന് സാധ്യത: ജയിലിലിട്ട് ഭയപ്പെടുത്താമെന്നു കരുതേണ്ടെന്ന് കോൺഗ്രസ്
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 120 ഡോളറിനു മുകളിലാണെങ്കിലും ഇന്ത്യയിൽ ഇന്ധനവില വർദ്ധിപ്പിച്ചിട്ടില്ല. റോസ്നെഫുമായി ഉണ്ടാക്കിയ ധാരണ പ്രകാരം, എല്ലാ മാസവും 60 ലക്ഷം ബാരൽ റഷ്യൻ എണ്ണ ഐഒസിക്ക് ലഭിക്കുന്നുണ്ട്. റഷ്യൻ സർക്കാരിന് കീഴിലുള്ള ക്രൂഡോയിൽ ഉൽപ്പാദക കമ്പനിയാണ് റോസ്നെഫ്.
Post Your Comments