
മലപ്പുറം: മലപ്പുറത്ത് മയക്കുമരുന്ന് വേട്ട. മലപ്പുറം ചോക്കാട് നാലു സെന്റ് കോളനിയിൽ പെടയന്തളിൽ നിന്നും ചോക്കാട് സീഡ് ഫാമിലേക്ക് പോകുന്ന റോഡിൽ വച്ച് 15.67ഗ്രാം എംഡിഎംഎയുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ നാലു സെന്റ് കോളനി നീലമ്പ്ര വീട്ടിൽ നൗഫൽ ബാബുവിനെയാണ് കാളികാവ് എക്‌സൈസ് ഇൻസ്പെക്ടർ ടി ഷിജുമോനും സംഘവും പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു കിട്ടിയ വിവരമനുസരിച്ച് ചോക്കാട് ചപ്പാത്തിൽ വീട്ടിൽ മുഹമ്മദ് അജ്മലിനെയും പിന്നീട് അറസ്റ്റ് ചെയ്തു. നൗഫലിനായി ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ട് വന്ന 97 ഗ്രാം എംഡിഎംഎ സഹിതമാണ് അജ്മലിനെ പിടികൂടിയത്.
നൗഫൽ ബാബു പണം അജ്മലിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുമ്പോൾ അതിനുള്ള മയക്കുമരുന്ന് അജ്മൽ ബംഗളൂരുവിൽ നിന്നും ചോക്കാട് എത്തിച്ചു നൽകാറുണ്ടായിരുന്നു. നൗഫൽ പിന്നീട് അത് ചില്ലറ വില്പന നടത്തും. പിടികൂടിയ മയക്കുമരുന്നിന് അഞ്ചു ലക്ഷം രൂപയിലധികം വിലയുണ്ട്. മയക്കുമരുന്ന് കടത്താനും, വില്പന നടത്താനും ഇവരെ സഹായിച്ചവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ അവരെയും അറസ്റ്റ് ചെയ്യും.
പ്രിവന്റീവ് ഓഫീസർമാരായ അശോക് പി, രഞ്ജിത്ത് എം എൻ, സൈബർ സെൽ പ്രിവന്റീവ് ഓഫീസർ ഷിബു ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജിൻ വി, മുഹമ്മദ് ഹബീബ്, മുഹമ്മദ് ഷെരീഫ്, , നിമിഷ എ കെ, എക്‌സൈസ് ഡ്രൈവർ പ്രദീപ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ മഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Read Also: സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി കവർച്ച: 50,000 രൂപയും രണ്ടു പവന്റെ മാലയും കവർന്നു
Post Your Comments