തിരുവനന്തപുരം: സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി കവർച്ച. തിരുവനന്തപുരത്താണ് സംഭവം. വീട്ടിൽ കയറി സ്ത്രീയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. 50,000 രൂപയും രണ്ട് പവൻ മാലയും മോഷ്ടാക്കൾ കവർന്നു. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെയായിരുന്നു മോഷണം നടന്നത്.
വീട്ടിൽ വെള്ളം ചോദിച്ച് എത്തിയ തമിഴ് സംസാരിക്കുന്ന രണ്ടംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് അതിക്രമത്തിനിരയായ സ്ത്രീ വ്യക്തമാക്കി. ശാന്തിവിള സ്വദേശിനിയായ രമ്യ ഉണ്ണികൃഷ്ണനാണ് അതിക്രമത്തിന് ഇരയായത്. രമ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Also: ജന്മദിന ആഘോഷത്തിനിടെ 16കാരന്റെ മരണം: മൃതദേഹത്തിന് അരികിൽ കണ്ണീരോടെ കേക്ക് മുറിച്ച് കുടുംബം
Post Your Comments