ThrissurLatest NewsKeralaNattuvarthaNews

ബ​സ് യാ​ത്ര​ക്കി​ടെ സ്കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി പീഡിപ്പിച്ചു : ക​ണ്ട​ക്ട​ര്‍ക്ക് ആറുവർഷം തടവും പിഴയും

അ​യ്യ​ന്തോ​ള്‍ ഊ​ര​മ്പ​ത്ത് വീ​ട്ടി​ല്‍ ദീ​പേ​ഷ് കൃ​ഷ്ണ​യെ​യാ​ണ്​ കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: ബ​സ് യാ​ത്ര​ക്കി​ടെ സ്കൂ​ള്‍ വി​ദ്യാ​ര്‍ത്ഥി​നി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ച കേ​സി​ൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ര്‍ക്ക് ആ​റു​വ​ര്‍ഷം ക​ഠി​ന ത​ട​വും 35,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. അ​യ്യ​ന്തോ​ള്‍ ഊ​ര​മ്പ​ത്ത് വീ​ട്ടി​ല്‍ ദീ​പേ​ഷ് കൃ​ഷ്ണ​യെ​യാ​ണ്​ കോടതി ശിക്ഷിച്ചത്. തൃ​ശൂ​ര്‍ അ​തി​വേ​ഗ സ്പെ​ഷ​ല്‍ കോ​ട​തി (പോ​ക്സോ -ര​ണ്ട്) ജ​ഡ്ജി ജ​യ പ്ര​ഭു ആണ് ശി​ക്ഷ വിധി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത​പ​ക്ഷം നാ​ല്​ മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Read Also : നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി: കണ്ടക്ടർമാർക്കും ടിക്കറ്റ്കൗണ്ടർ ജീവനക്കാർക്കും നിർദേശം

2022 ആ​ഗ​സ്റ്റ്​ 15 മു​ത​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്ന്​ ദി​വ​സം ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച​താ​യാ​ണ്​ കേ​സ്. തൃ​ശൂ​ര്‍ വെ​സ്റ്റ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​എ​ന്‍. വി​ജ​യ​ൻ ര​ജ​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​ര്‍.​എ​സ്. വി​ന​യ​നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​എ. സു​നി​ത ഹാ​ജ​രാ​യി. വെ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ എം.​ഡി. സം​ഗീ​ത് പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button