MollywoodLatest NewsNewsEntertainmentMovie Gossips

‘ടൈറ്റാനിക്കും ഷോലെയും ഇന്നായിരുന്നെങ്കില്‍ പൊളിഞ്ഞു പോയേനെ’: മുകേഷ്

ദുബായ്: സിനിമയെ ഇല്ലാതാക്കുന്ന വിധത്തിലുള്ള അഭിപ്രായ പ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്ന് നടന്‍ മുകേഷ്.പണം കൊടുത്താല്‍ സിനിമയെക്കുറിച്ച് നല്ലതും ചീത്തയും പറയാന്‍ ആളുകളുണ്ടെന്നും അതിനായി ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന, നടന്‍ ഗണേഷ് കുമാറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുകേഷ്.

മുകേഷിന്റെ വാക്കുകൾ ഇങ്ങനെ;

‘ഒരു സിനിമ കാണുമ്പോള്‍ നല്ലതിനെ നല്ലതായി തന്നെ പറയാം. വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകയും ചെയ്യാം. അതല്ലാതെ സിനിമ കാണാതെ അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്റെ സിനിമയെക്കുറിച്ച് സമാനമായി ഒരു അഭിപ്രായം ഉണ്ടായി. ഒരു പയ്യന്‍ സംസാരിക്കുന്നത് എനിക്കൊരാള്‍ അയച്ചു നല്‍കിയതാണ്. എന്റെയും ഉര്‍വ്വശിയുടെയും അഭിനയം ശരിയല്ല. തമാശ പറയുമ്പോള്‍ സീരിയസായും സീരിയസായി പറയുമ്പോള്‍ തമാശയായും തോന്നുന്നു.

‘കള്ളപ്പണത്തിന്‍റെ യഥാർഥ ഏജന്‍റ്​ ബിജെപി, പുതിയ നോട്ട് നിരോധനം പ്രതിപക്ഷ കക്ഷികളുടെ പണമൊഴുക്കിന്‌ തടസ്സം സൃഷ്ടിക്കാൻ’

പത്ത് നാല്‍പ്പത് വര്‍ഷങ്ങളായി ഞാന്‍ സിനിമയിലുണ്ട്. ഒരു സീന്‍ മോശമായാല്‍പ്പോലും കേരള ജനത അഭിനേതാക്കളെ വച്ചു പൊറുപ്പിക്കുമോ. ഈ സാഹചര്യത്തിലാണ് ഞങ്ങളെല്ലാം ഇത്രയും കാലമായി ഇവിടെ നില്‍ക്കുന്നത്. രമേഷ് സിപ്പി, രക്ഷപ്പെട്ടു. ഷോലെ സിനിമയും. ഇന്നായിരുന്നെങ്കില്‍ ഈ പയ്യന്‍മാരെല്ലാം കൂടി അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും എന്താണ് ഈ കാണിക്കുന്നതെന്ന് പറഞ്ഞേനെ. ടൈറ്റാനിക്കെല്ലാം പൊളിഞ്ഞു പോയേനേ. കൃത്യമായി തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ നമുക്ക് മനസ്സിലാകും. അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങളില്‍ അർത്ഥമില്ല.’

shortlink

Related Articles

Post Your Comments

Related Articles


Back to top button